കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ച സ്ത്രീ കസ്റ്റഡിയിൽ; ദുർമന്ത്രവാദ കേന്ദ്രത്തിൽ പ്രതിഷേധവുമായി യുവജനസംഘടനകൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട മലയാപ്പുഴയിൽ മന്ത്രവാദ പൂജ നടത്തിയിരുന്ന വീട്ടില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തി പ്രതിഷേധിച്ചത്.
ഇവിടെ പൂജകൾ നടത്തിയിരുന്ന ദേവകി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്. ഈ സ്ഥലത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
advertisement
കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2022 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ച സ്ത്രീ കസ്റ്റഡിയിൽ; ദുർമന്ത്രവാദ കേന്ദ്രത്തിൽ പ്രതിഷേധവുമായി യുവജനസംഘടനകൾ