കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. വിവിധ വകുപ്പുകളിലേക്കുള്ള പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതിനും പ്രധാന കവാടത്തില്‍ ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പരാതികള്‍ ഈ ബോക്‌സുകളില്‍ നിക്ഷേപിക്കണം.
ഓഫീസുകളില്‍ നേരിട്ട് കയറാന്‍ ആരെയും അനുവദിക്കില്ല. ഉദ്യോഗസ്ഥരെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കണമെങ്കില്‍ സെക്യൂരിറ്റിയെ നേരത്തെ അറിയിക്കണം. ഇവര്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് ഉദ്യോഗസ്ഥനെ എത്തിക്കും.
advertisement
COVID 19 | പ്രതിദിനം1.5 ടൺ ഓക്സിജൻ നൽകും; കോവിഡ് രോഗികൾക്ക് ആശ്വാസമാകാൻ ബിപിസിഎൽ
കളക്ടറേറ്റിലെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ജോലിക്ക് എത്തുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
റാസ്പുടിൻ ഡാൻസ് കൊള്ളാമെന്ന് സത്യദീപം; ജാനകിക്കും നവീനും പിന്തുണയുമായി സീറോ മലബാർ സഭ
ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാകും പ്രവേശനം നല്‍കുക. കളക്ടറേറ്റിനകത്തും കോമ്പൗണ്ടിനുള്ളിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.
