TRENDING:

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത; ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു

Last Updated:

കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ്. യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ആര്‍എസ്പിയില്‍ കടുത്ത ഭിന്നത. മത്സരിച്ച അഞ്ചു സീറ്റുകളിൽ ഒരിടത്തും പാർട്ടി സ്ഥാനാർത്ഥികൾ വിജയം കണ്ടെത്തിയില്ല. തുടര്‍ച്ചയായി രണ്ടാംവട്ടം ചവറയില്‍ പരാജയം നേരിട്ട ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. ആര്‍.എസ്.പിയുടെ ഏകീകരണം കൊണ്ട് ഗുണമുണ്ടായില്ലെന്നാണ് പഴയ ആര്‍എസ്പി (ബി) നേതാക്കളുടെ വികാരം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ്. യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ല.
ഷിബു ബേബി ജോൺ
ഷിബു ബേബി ജോൺ
advertisement

ആര്‍എസ്പിയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന ചവറയില്‍ വി. പി. രാമകൃഷ്ണപിള്ളയെ മലര്‍ത്തിയെടിച്ചാണ് 2001 ല്‍ ഷിബു ബേബിജോണ്‍ ആദ്യമായി നിയസഭയിലെത്തിയത്. രണ്ടാം മല്‍സരത്തിന് ഇറങ്ങിയപ്പോള്‍ എന്‍. കെ. പ്രേമചന്ദ്രനോട് തോറ്റു. 2011ല്‍ പ്രേമചന്ദ്രനെ വീഴ്ത്തി വീണ്ടും നിയമസഭയിലെത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായി. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. എന്നാല്‍ ഇരു ആര്‍എസ്പികളും ലയിച്ച നടന്ന രണ്ടു നിയമസഭാതിര‍ഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും കിട്ടിയില്ല.

advertisement

ചവറയിലെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഷിബു ബേബി ജോണിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയെന്ന് അനുയായികള്‍ പറയുന്നു. പാര്‍ട്ടിയിലും മുന്നണിയിലും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവവും ഉണ്ട്. ആയുര്‍വേദ ചികില്‍സയ്ക്കായി ഏതാനും മാസങ്ങള്‍ സജീവപ്രവര്‍ത്തനത്തിനില്ലെന്ന് ഷിബു ബേബിജോണ്‍ പാര്‍ട്ടിയെ അറിയിച്ചു. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അതൃപ്തി എത്രത്തോളമുണ്ട് എന്നതിന്റെ സൂചനയായിരുന്നു. ഷിബു ബേബിജോണ്‍ ഉടന്‍ മുന്നണി വിടുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഭാവിയില്‍ അത്തരമൊരു നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനുമാകില്ല.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിബു അന്നത്തെ മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രനെതിരെ ചവറ മണ്ഡലത്തിൽ 6061 വോട്ടുകൾക്ക് ലീഡ് നേടി 2011 മെയ് 23 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

advertisement

ഷിബു ബേബി ജോണിന് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് മോഹൻലാൽ ആശംസാ വീഡിയോ നൽകിയത് ശ്രദ്ധേയമായിരുന്നു.

"ചവറ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോൺ സർ. അദ്ദേഹത്തിന്റെ മകൻ ഷിബു ബേബി ജോൺ ഒരു രാഷ്ട്രീയക്കാരനിലുപരി, എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെപ്പോലെ തന്നെ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ അറിയാവുന്നതാണ്. തന്റെ മണ്ഡലത്തോടുള്ള അദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാർക്ക് അറിയാവുന്നതാണ്. നാട്ടുകാരെക്കഴിഞ്ഞേയുള്ളൂ ഷിബുവിന്‌ മറ്റെന്തും എന്നാണു ഞാൻ മനസ്സിലാക്കുന്നത്. നാടിന്റെ വികസനത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഒരുപാട് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ, സഹോദര തുല്യനായ ഷിബുവിന്‌ എല്ലാവിധ ആശംസയും നേരുന്നു," എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Rift in RSP widens following huge poll debacle faced in the Assembly Election 2021. None of the party candidates could win in any of the five seats. Shibu Baby John has taken a sabbatical from the party citing personal reasons

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത; ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു
Open in App
Home
Video
Impact Shorts
Web Stories