TRENDING:

പോപ്പുലർ‌ ഫ്രണ്ട് കൊല്ലാൻ തയാറാക്കിയ ഹിറ്റ്ലിസ്റ്റിൽ വത്സൻ തില്ലങ്കേരിയും കെ പി ശശികലയും

Last Updated:

ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ അധികവും ആർഎസ്എസ് ബിജെപി നേതാക്കളെന്ന് എൻഐഎ

advertisement
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് തയാറാക്കിയ കൊലപ്പെടുത്താനുള്ളവരുടെ ഹിറ്റ്ലിസ്റ്റിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെയും പേരുകളും. മുന്നിടങ്ങളിൽ നിന്നാണ് പിടിച്ചെടുത്ത ഹിറ്റ്ലിസ്റ്റിൽ മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെ 977 പേരുടെ വിവരങ്ങളാണുള്ളത്.
വത്സൻ തില്ലങ്കേരി, കെ പി ശശികല
വത്സൻ തില്ലങ്കേരി, കെ പി ശശികല
advertisement

ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ അധികവും ആർഎസ്എസ് ബിജെപി നേതാക്കളെന്ന് എൻഐഎ സ്ഥിരീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ട റിട്ട. ജഡ്ജി ആലുവ സ്വദേശിയാണ്. ആലുവ സ്വദേശികളായ മറ്റ് രണ്ടു പേരെക്കുറിച്ചും ഹിറ്റ്ലിസ്റ്റിൽ പരാമർശമുണ്ട്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്ന റിപ്പോർട്ടേഴ്സിന് 36 ചോദ്യങ്ങൾ അടങ്ങിയ ക്വസ്റ്റ്യൻ എയർ നൽകിയിരുന്നുവെന്നും കൃത്യം ആസൂത്രണം ചെയ്യുന്ന രീതി എങ്ങനെയെന്ന് വ്യക്തമാക്കുന്നതാകും ചോദ്യങ്ങളെന്നും എൻഐഎ പറയുന്നു.

ഇതും വായിക്കുക: പോപ്പുലർ ഫ്രണ്ട് കേരളത്തിൽ കൊല്ലാൻ തയാറാക്കിയ ഹിറ്റ്ലിസ്റ്റിൽ മുൻ‌ ജില്ലാ ജഡ്ജിയുൾപ്പെടെ 977 പേർ

advertisement

ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ‌ സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങളുള്ളത്. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക പിടിച്ചെടുത്തുവെന്നും എൻഐഎ പറയുന്നു. അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുടെ പേരുള്ളത്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖിന്റെ കൈയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി. ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദീന്‍, അൻസാർ കെ പി, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്തപ്പോഴാണ് എൻഐഎ വിശദാംശങ്ങൾ കോടതിയിൽ നൽകിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആലുവയിലെ പെരിയാർ വാലി ക്യാമ്പസ് പി‌എഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തീവ്രവാദ സ്വത്തായി പ്രഖ്യാപിച്ച് കണ്ടുകെട്ടിയതാണെന്നും എൻ‌ഐ‌എ പറഞ്ഞു. ഹർജിക്കാർക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് എൻ‌ഐ‌എ പ്രത്യേക കോടതി ജഡ്ജി പി കെ മോഹൻദാസ് പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ‌ ഫ്രണ്ട് കൊല്ലാൻ തയാറാക്കിയ ഹിറ്റ്ലിസ്റ്റിൽ വത്സൻ തില്ലങ്കേരിയും കെ പി ശശികലയും
Open in App
Home
Video
Impact Shorts
Web Stories