advertisement

പോപ്പുലർ ഫ്രണ്ട് കേരളത്തിൽ കൊല്ലാൻ തയാറാക്കിയ ഹിറ്റ്ലിസ്റ്റിൽ മുൻ‌ ജില്ലാ ജഡ്ജിയുൾപ്പെടെ 977 പേർ

Last Updated:

അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുടെ പേരുള്ളത്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖിന്റെ കൈയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി

Rapid Read
വിശദാംശങ്ങൾ എൻഐഎ കോടതിയിൽ നൽകി
വിശദാംശങ്ങൾ എൻഐഎ കോടതിയിൽ നൽകി
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കൊല്ലാൻ തയാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്ന് 977 പേർ. ദേശീയ അന്വേഷണ ഏജൻസി (NIA)യാണ് കോടതിയിൽ‌ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ മുൻ ജില്ലാ ജഡ്ജിയും ഉൾപ്പെടുന്നു. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക പിടിച്ചെടുത്തുവെന്നും എൻഐഎ പറയുന്നു.
അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുടെ പേരുള്ളത്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖിന്റെ കൈയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി . ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദീന്‍, അൻസാർ കെ പി, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്തപ്പോഴാണ് എൻഐഎ വിശദാംശങ്ങൾ കോടതിയിൽ നൽകിയത്.
ആലുവയിലെ പെരിയാർ വാലി ക്യാമ്പസ് പി‌എഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തീവ്രവാദ സ്വത്തായി പ്രഖ്യാപിച്ച് കണ്ടുകെട്ടിയതാണെന്നും എൻ‌ഐ‌എ പറഞ്ഞു. ഹർജിക്കാർക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് എൻ‌ഐ‌എ പ്രത്യേക കോടതി ജഡ്ജി പി കെ മോഹൻദാസ് പറഞ്ഞു. ഹർജിക്കാർക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. അന്തിമ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. കേസിൽ വിചാരണ ഉടനാരംഭിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ട് കേരളത്തിൽ കൊല്ലാൻ തയാറാക്കിയ ഹിറ്റ്ലിസ്റ്റിൽ മുൻ‌ ജില്ലാ ജഡ്ജിയുൾപ്പെടെ 977 പേർ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement