TRENDING:

സജി ചെറിയാൻ പറഞ്ഞത് ഗോൾവൾക്കറുടെ വാക്കോ? വി.ഡി.സതീശനെതിരെ ആർ.എസ്.എസ് നിയമനടപടിക്ക്

Last Updated:

24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആരംഭിക്കുമെന്ന് ആർഎസ്എസ് സതീശന് നോട്ടിസ് നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുന്‍മന്ത്രി സജിചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗം ഗോള്‍വര്‍ക്കറിന്‍റെ പുസ്തകത്തിലേതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്.  24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആരംഭിക്കുമെന്ന് ആർഎസ്എസ് സതീശന് നോട്ടിസ് നൽകി. പുസ്തകത്തിൽ ആ ഭാഗം എവിടെയാണെന്നു കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
VD Satheesan
VD Satheesan
advertisement

മുന്‍മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലും തുടർന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആർഎസ്എസിന്റെ ഭാഷയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഗോൾവൾക്കറിന്റെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിൽ ഇതേ പരാമർശവും നിലപാടും ഉണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വം സതീശനെതിലെ നിയമനടപടിക്കൊരുങ്ങുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സജി ചെറിയാൻ പറഞ്ഞത് ഗോൾവൾക്കറുടെ വാക്കോ? വി.ഡി.സതീശനെതിരെ ആർ.എസ്.എസ് നിയമനടപടിക്ക്
Open in App
Home
Video
Impact Shorts
Web Stories