TRENDING:

Sabarimala | ഓണ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കും; ഭക്തർക്ക് പ്രവേശനമില്ല

Last Updated:

30 ന് ​ഉ​ത്രാ​ട​പൂ​ജ. 31 ന് ​തി​രു​വോ​ണ പൂ​ജ, സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് അ​വി​ട്ടം, സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ച​ത​യം ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ജ​ക​ള്‍ ന​ട​ക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ഓണക്കാല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ശ​നി​യാ​ഴ്ച തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നാണ് തുറക്കും. അതേസമയം ഇത്തവണയും ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​നം ഉണ്ടാകില്ല. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ.​കെ.​സു​ധീ​ര്‍ ന​മ്പൂ​തി​രി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും.
advertisement

30 ന് ​ഉ​ത്രാ​ട​പൂ​ജ. 31 ന് ​തി​രു​വോ​ണ പൂ​ജ, സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് അ​വി​ട്ടം, സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ച​ത​യം ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ജ​ക​ള്‍ ന​ട​ക്കും. അ​ന്ന് രാ​ത്രി 7.30-ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. ക​ന്നി​മാ​സ​പൂ​ജ​ക​ള്‍​ക്കാ​യി സെ​പ്തം​ബ​ര്‍ 16-ന് ​വൈ​കു​ന്നേ​രം ന​ട തു​റ​ക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ നിലവിൽ പ്രവേശിപ്പിക്കുന്നില്ല. അതേ സമയം ഓണപ്പൂജകള്‍ക്ക്‌

പ്രവേശനം ഇല്ലാത്തതിനാൽ വരുമാന നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍.

You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വൃശ്ചികം ഒന്നായ നവംബർ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്. വൃശ്ചികത്തിൽ തുടങ്ങുന്ന മണ്ഡലകാല തീർത്ഥാടനത്തിന്റെ മുന്നോടിയായി ശബരിമല ക്ഷേത്രത്തിൽ തുലാമാസ പൂജ മുതൽ ഭക്തർക്ക് പ്രവേശനം നൽകും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഭക്തരെ മല കയറ്റുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala | ഓണ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കും; ഭക്തർക്ക് പ്രവേശനമില്ല
Open in App
Home
Video
Impact Shorts
Web Stories