കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ'
- Published by:Naseeba TC
- news18-malayalam
Last Updated:
ഏറെ കാലമായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തിൽ പേടി കാരണം ആരും പോകാറില്ല. ഈ കെട്ടിടത്തിലാണ് ഒരു രാത്രി തങ്ങേണ്ടത്.
പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലണ്ടനിലെ പ്രാചീന കെട്ടിടങ്ങൾ. പേടി കാരണം ആരും ആ വഴി പോകാറു പോലുമില്ല. അങ്ങനെയുള്ള കെട്ടിടത്തിൽ ഒരു രാത്രി ചെലവഴിക്കാൻ ക്ഷണിച്ചിരിക്കുകയാണ് ഒരു കമ്പനി.
കമ്പനിയുടെ പേര് തന്നെ 'ഹോണ്ടഡ് ഹാപ്പനിങ്സ്' എന്നാണ്. സ്ഥലത്തെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടത്തിൽ ഒരു ദിവസം രാത്രി കഴിയാനാണ് കമ്പനി ക്ഷണിച്ചിരിക്കുന്നത്. പ്രേത വേട്ടയിൽ താത്പര്യമുള്ളവർക്കാണ് ക്ഷണം.
വിക്ടോറിയൻ കാലത്ത് പണി കഴിപ്പിച്ച ന്യൂഷാം എന്ന കെട്ടിടത്തെ കുറിച്ചാണ് കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിൽ പറയുന്നത്. പുരാതനമായ കെട്ടിടം അനാഥാലയമായും മാനസികാരോഗ്യ കേന്ദ്രമായും നഴ്സിങ് ഹോമായും എല്ലാം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
ഭീതിതമായ അന്തരീക്ഷമാണ് കെട്ടിടത്തിന്റെ പ്രത്യേകത. ഭീതിതമെന്ന് തോന്നിപ്പിക്കുക മാത്രമല്ല, ഭീകരമായ പല സംഭവങ്ങളും പല കാലങ്ങളിൽ ഈ കെട്ടിടത്തിനുള്ളിൽ സംഭവിച്ചിട്ടുള്ളതായാണ് അവകാശവാദം.
advertisement
advertisement
ആദ്യകാലങ്ങളിൽ അനാഥാലയമായി പ്രവർത്തിച്ച കെട്ടിടം പിന്നീട് മാനസിക രോഗികളെ പാർപ്പിക്കുന്ന ഇടമാക്കി മാറ്റി. അതിഭീകരമായ പീഡനങ്ങൾക്കും ഉപദ്രവങ്ങൾക്കുമാണ് ഇവിടുത്തെ അന്തേവാസികൾ ഇരയായിരുന്നത്. നിരവധി പേർ കെട്ടിടത്തിൽ ദുരൂഹമായി മരണപ്പെടുകയും ചെയ്തു. ഇവരുടെ ആത്മാക്കൾ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ അലയുകയാണെന്നാണ് സങ്കൽപ്പം.
ഏറെ കാലമായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തിൽ പേടി കാരണം ആരും പോകാറില്ല. ഈ കെട്ടിടത്തിലാണ് ഒരു രാത്രി തങ്ങേണ്ടത്.
അനാഥാലയമായും ആശുപത്രിയായുമെല്ലാം പ്രവർത്തിച്ചിരുന്നതിനാൽ കെട്ടിടം ഉൾപ്പെടുന്ന കോമ്പൗണ്ടിനുള്ളിൽ സ്കൂളും ആശുപത്രി വാർഡുകളും എല്ലാം ഉൾപ്പെടും. ഏകദേശം 99,000 സ്ക്വയർഫീറ്റിലാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നതും. ഇതുകൂടാതെ, നിഗൂഢമായ മണിമേടയും ചാപ്പലും ഇതിനുള്ളിലുണ്ട്. ചുരുക്കി പറഞ്ഞാൽ ഹോളിവുഡ് ഹൊറർ സിനിമകളിൽ കണ്ട് പരിചയമുള്ള എല്ലാ ചേരുവകളും ഒത്തു ചേർന്നതാണ് ന്യൂഷാം അസൈലം.
advertisement
കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, അകാരണമായ പേടി മനസ്സിൽ ഉടലെടുക്കുമെന്നാണ് ടൂർ കമ്പനി പറയുന്നത്. ഓരോ ചുവട് മുന്നോട്ടുവെക്കുമ്പോഴും അത് കൂടിക്കൂടി വരും. ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചവരുടെ രോദനങ്ങളും ആക്രോശങ്ങളും ഇടനാഴികളിൽ മുഴങ്ങി കേൾക്കും. അവ്യക്തമായ നിഴലുകൾ മിന്നിമായുന്നത് കണ്ടെന്നുവരാമെന്നും കമ്പനി അവകാശപ്പെടുന്നു.
പ്രേതാന്വേഷകരായ നിരവധി പേർ ഇതിനകം ഇവിടെ വന്ന് പഠനം നടത്തിയിട്ടുണ്ട്. സമാന അനുഭവങ്ങൾ തന്നെയാണ് അവരും പങ്കുവെക്കുന്നത്.
രാത്രി 9 മണി മുതൽ പുലർച്ചെ മൂന്ന് മണിവരെയാണ് ഈ പ്രേതാലയത്തിലെ സന്ദർശനസമയം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2020 3:15 PM IST