TRENDING:

'സമസ്തയെ ആരും നിയന്ത്രിക്കാന്‍ വരേണ്ട'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്‍; മായിന്‍ ഹാജിക്കെതിരെ അന്വേഷണം

Last Updated:

സര്‍ക്കാറിനെ പിന്തുണച്ച് പ്രസ്താവന നടത്തിയ ഉമര്‍ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം മുശാവറ യോഗം തള്ളി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സമസ്തയെ നിയന്ത്രിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വരേണ്ടെന്ന് പ്രസിഡന്റ്  ജിഫ്രി മുത്തുക്കോയ തങ്ങള്‍. ലീഗ് ലീഗിനെയും സമസ്ത സമസ്തയെയും നിയന്ത്രിക്കും. സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും സമസ്തയെ ക്ഷണിച്ചാല്‍ ഇനിയും പോകുമെന്നും മുശാവറ യോഗത്തിന് ശേഷം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
advertisement

സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും സമസ്തയെ ക്ഷണിച്ചാല്‍ ഇനിയും പോകും. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ ലീഗ് വിലക്കിയത് വിവാദമായ സാഹചര്യത്തിലാണ് മുശാവറ യോഹത്തിന് ശേഷം സമസ്ത പ്രസിഡന്റിന്റെ നിലപാട് പ്രഖ്യാപനം. സമസ്തയും ലീഗുമായി ബന്ധമുണ്ട്. എന്നാല്‍ സമസ്ത സ്വതന്ത്ര സംഘടനയാണ്. നിയന്ത്രിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വരേണ്ട. ലീഗ് ലീഗിനെയും സമസ്ത സമസ്തയെയും നിയന്ത്രിക്കും. സര്‍ക്കാര്‍ വിളിക്കുന്ന പരിപാടികളില്‍ സമസ്ത നേതാക്കള്‍ ഇനിയും പങ്കെടുക്കും- ജിഫ്രി തങ്ങള്‍ പറഞ്ഞു.

advertisement

Also Read- കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

അതേസമയം പങ്കെടുക്കണമെന്ന് തോന്നുന്ന എല്ലാ യോഗങ്ങളിലും സമസ്ത പങ്കെടുക്കുമെന്നും മലപ്പുറത്ത് നടന്ന മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ സമസ്തയുടെ പ്രതിനിധികളെ അയച്ചിട്ടുണ്ടെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഭരണകര്‍ത്താക്കള്‍ വിളിക്കുന്ന യോഗങ്ങളില്‍ സമസ്ത പങ്കെടുക്കും. അവരുടെ മുന്നില്‍ പല കാര്യങ്ങളും പറയാനുണ്ടാവും. അതിനെ ആര്‍ക്കും വിലക്കാനാവില്ല. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറിയെ ലീഗ് വിലക്കിയിട്ടില്ല. ശാരീരിക അസ്വസ്ഥത കാരണം അദ്ദേഹം തിരിച്ചു പോന്നതാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുള്‍പടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് സമസ്തയെന്നും ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധത്തില്‍ ഒരു മാറ്റവും ഇല്ലെന്നും മുശാവറ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

advertisement

സര്‍ക്കാറിനെ പിന്തുണച്ച് പ്രസ്താവന നടത്തിയ ഉമര്‍ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം മുശാവറ യോഗം തള്ളി. ഉമര്‍ ഫൈസിയുടെത് വ്യക്തിപരമായ അഭിപ്രായമാണ്. അതിന്റെ പേരില്‍ നടപടിയുണ്ടാവില്ല.

Also Read- ആഭ്യന്തര ക്രിക്കറ്റിലെ വേഗതയേറിയ മൂന്നാം സെഞ്ച്വറി; അസ്ഹറുദ്ദീന് KCA ക്യാഷ് അവാർഡ്

സമസ്ത വിദ്യാഭ്യാസബോര്‍ഡ് അംഗവും ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജിക്കെതിരെ സമസ്ത അന്വേഷണ കമ്മീഷനെ വെച്ചു. മുശാവറ അംഗം ഉമര്‍ഫൈസിക്കെതിരെ മലപ്പുറത്ത് രഹസ്യ യോഗം ചേര്‍ന്നുവെന്നും സമസ്ത നേതാക്കള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയെന്നമുള്ള പരാതികളിലാണ് അന്വേഷണം. മായിന്‍ ഹാജിക്കെതിരെ കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫും യുവജന സംഘടനയുടെ മുതിര്‍ന്ന നേതാക്കളുമാണ് പരാതി നല്‍കിയത്.

advertisement

ഇടതു-വലതു സര്‍ക്കാറുകള്‍ സമസ്തയെ സഹായിക്കുകയും സമസ്തയുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരികയും ചെയ്തിട്ടുണ്ട്. ഒരു സര്‍ക്കാരിനും മത സംഘടനയായ സമസ്തയെ പരിഗണിക്കാതെ മുന്നോട്ട് പോവാന്‍ സാധ്യമല്ല. സമസ്ത ഒരു പണ്ഡിത കൂട്ടായ്മയാണ്. രാഷട്രീയം ഞങ്ങളുടെ അജണ്ടയല്ല. മതം സംരക്ഷിക്കുകയും രാജ്യത്തിന്റെ മതേതരത്വ സ്വഭാവം നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ് സമസ്ത. തീവ്രവാദത്തോടും ഭീകരവാദത്തോടും ഒരിക്കലും രാജിയാവാത്ത നിലപാടാണ് സമസ്തയുടേത്- ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് സമസ്ത ഓഫിസില്‍ ജിഫ്രി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമസ്തയെ ആരും നിയന്ത്രിക്കാന്‍ വരേണ്ട'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്‍; മായിന്‍ ഹാജിക്കെതിരെ അന്വേഷണം
Open in App
Home
Video
Impact Shorts
Web Stories