സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല, ഉമര്‍ ഫൈസിയെ തള്ളി ജിഫ്രി തങ്ങള്‍

Last Updated:

നേരത്തെ മുസ്ലിം ലീഗിന് രാഷ്ട്രീയ പിന്തുണ നല്‍കിയിരുന്ന സമസ്ത കുറച്ചുകാലമായി സ്വതന്ത്ര രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ചില ഘട്ടങ്ങളില്‍ മുസ്ലിം ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. എന്നാല്‍, സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ല.
സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുത്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ അറിയിക്കും. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്. വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യെപ്പെടരുതെന്ന് മാധ്യമ സ്ഥാപനങ്ങളോട് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
You may also like:Kerala Lottery Result Win Win W 596 Result | വിൻ വിൻ W-596 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]കോട്ടയത്ത്‌ നഗരസഭകളിൽ ആധിപത്യം ഉറപ്പിച്ച് UDF; ആറിൽ അഞ്ചു നഗരസഭകളിലും UDF ഭരണം [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]
സര്‍ക്കാരിനോട് സമസ്തയ്ക്ക് വിയോജിപ്പുകളൊന്നുമില്ലെന്നും പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും സമസ്ത പണ്ഡിത സഭാ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തുടരുകയാണെങ്കില്‍ സമസ്ത തുറന്ന് എതിര്‍ക്കുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കിയിരുന്നു. ഉമര്‍ ഫൈസിയുടെ പ്രഖ്യാപനം സമസ്തയുടെ നിലപാടാണെന്ന വ്യാഖ്യാനമുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാത്ത സമസ്ത എന്തിന് ഇത്തരം അഭിപ്രായം പറയണമെന്ന നിലപാട് സംഘടനയിലും ഉയര്‍ന്നു.
advertisement
നേരത്തെ വർഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ് വൈ എസ് നേതാവ് മുസ്തഫ മുണ്ടുപാറ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ സമസ്ത അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി ജിഫ്രി തങ്ങള്‍ രംഗത്തു വന്നത്.
നേരത്തെ മുസ്ലിം ലീഗിന് രാഷ്ട്രീയ പിന്തുണ നല്‍കിയിരുന്ന സമസ്ത കുറച്ചുകാലമായി സ്വതന്ത്ര രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ചില ഘട്ടങ്ങളില്‍ മുസ്ലിം ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല, ഉമര്‍ ഫൈസിയെ തള്ളി ജിഫ്രി തങ്ങള്‍
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement