കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം
- Published by:Rajesh V
- news18-malayalam
Last Updated:
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കണ്ണൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി. രാജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി രാജേഷിനെ കണ്ടു. ആരാണ് വെട്ടിയതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. സമീപകാലത്തൊന്നും പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സംഘർഷം ഉണ്ടായിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
advertisement
ബൈക്കിൽ എത്തിയ 2 അംഗ സംഘമാണ് ആക്രമിച്ചതെന്നും അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും സിപിഎം ആരോപിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 14, 2021 6:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം