TRENDING:

കേരളം നമ്പർ വൺ എന്ന് കണ്ടെത്തിയ പബ്ലിക് അഫയഴ്സ് സെന്റർ സ്ഥാപിച്ചത് തിരുവല്ലക്കാരൻ, നിലവിലെ ചെയർമാൻ കസ്തൂരിരംഗൻ

Last Updated:

സുസ്ഥിര വികസന സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളെയും മൂന്ന് വിഭാഗങ്ങളിലായി തിരിച്ചാണ് ഭരണമികവിലെ മികച്ച സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: രാജ്യത്തെ ഭരണമികവുള്ള വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞദിവസം ആയിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റർ പുറത്തുവിട്ട പബ്ലിക് അഫയഴ്സ് ഇൻഡക്സ് - 2020യിൽ ആയിരുന്നു ഭരണമികവുള്ള രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത് എത്തിയത്. എന്നാൽ, എന്താണ് പബ്ലിക് അഫയഴ്സ് സെന്റർ? എവിടെയാണ് ആസ്ഥാനം ? ആരാണ് ഇത് സ്ഥാപിച്ചത്? എന്താണ് ഇതിന്റെ പ്രത്യേകത എന്നിങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ ചിലരുടെയെങ്കിലും മനസിൽ ഉണ്ടായി കാണും.
advertisement

എന്താണ് പബ്ലിക് അഫയഴ്സ് സെന്റർ

നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെയും ഫോർഡ് ഫൗണ്ടേഷന്റെയും സാമ്പത്തിക പിന്തുണയോടെയാണ് 1994ൽ പബ്ലിക് അഫയഴ്സ് സെന്റർ ആരംഭിച്ചത്. ഡോ. സാമുവൽ പോൾ ആയിരുന്നു ഇതിന്റെ സ്ഥാപക ചെയർപേഴ്സൺ. നിലവിൽ ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ. കസ്തൂരി രംഗൻ ആണ് പബ്ലിക് അഫയഴ്സ് സെന്ററിന്റെ ചെയർമാൻ. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭരണ പ്രകടനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്.

advertisement

You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]

advertisement

കർണാടകയിലെ ബംഗളൂരുവിലാണ് പബ്ലിക് അഫയഴ്സ് സെന്ററിന്റെ ആസ്ഥാനം. ഇന്ത്യയിലെ ഭരണത്തിന്റെ മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന പബ്ലിക് അഫയഴ്സ് സെന്റർ രണ്ട് പ്രധാന മേഖലകളിൽ ഗവേഷണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.  പബ്ലിക് പോളിസി, പങ്കാളിത്ത ഭരണം എന്നീ വിഷയങ്ങളിലാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്.

നാല് ഗവേഷണ ഗ്രൂപ്പുകൾക്ക് കീഴിലാണ് പബ്ലിക് അഫയഴ്സ് സെന്റർ പ്രവർത്തിക്കുന്നത്.

a. പബ്ലിക് പോളിസി റിസർച്ച് ഗ്രൂപ്പ്

b. എൻവയോൺമെന്റൽ ഗവേണൻസ് ഗ്രൂപ്പ്

advertisement

c. സിറ്റിസൺ ആക്ഷൻ സപ്പോർട്ട് ഗ്രൂപ്പ്

d. പങ്കാളിത്ത ഗവേണൻസ് ഗവേഷണ ഗ്രൂപ്പ്

ആരാണ് ഡോ. സാമുവൽ പോൾ ?

ചില്ലറക്കാരനല്ല തിരുവല്ല നിരണത്തുകാരനായ ഡോ. സാമുവൽ പോൾ. പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അദ്ദേഹം ഹാർവാഡ് ബിസിനസ് സ്കൂളിലെ മുൻ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. ലോകബാങ്കിന്റെ ഉപദേശകൻ ആയിരുന്നു. അഹ്മദാബാദ് ഐ ഐ എമ്മിന്റെ ഡയറക്ടർ ആയിരുന്നു. കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിലും പ്രിൻസ്റ്റൺ സർവകലാശാലയുടെ വൂഡ്രോ വിൽസൺ സ്കൂൾ ഓഫ് പബ്ലിക് അഫയഴ്സിലും പഠിപ്പിച്ചിട്ടുണ്ട്. വാഷിംഗ്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, സാമൂഹ്യ ഉത്തരവാദിത്തത്തിനുള്ള ഉപകരണമായ പൗരന്മാരുടെ റിപ്പോർട്ട് കാർഡുകൾ സൃഷ്ടിക്കുന്നതിന് തുടക്കമിട്ടു.

advertisement

പിന്നീട്, പബ്ലിക് അഫയഴ്സ് സെന്റർ ഇന്ത്യ എന്നതിലേക്ക് മാറിയ ന്യൂ തിങ്ക് ടാങ്കിന്റെ സ്ഥാപക ചെയർപേഴ്സൺ ആയി അദ്ദേഹം പ്രവർത്തിച്ചു. അഴിമതിക്കെതിരായ സഖ്യം, സിവിക് ബോധവൽക്കരണത്തിനായുള്ള കുട്ടികളുടെ പ്രസ്ഥാനം എന്നിവയാണ് പബ്ലിക് അഫയേഴ്സ് ഫൗണ്ടേഷൻ ആരംഭിക്കാൻ സഹായിച്ച മറ്റ് സംഘടനകൾ. അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ശ്രദ്ധ പൊതുഭരണത്തിലും അനുബന്ധ വിഷയങ്ങളിലും ആയിരുന്നു. 2006ൽ ലോകബാങ്ക് ജിറ്റ് ഗിൽ മെമ്മോറിയൽ അവാർഡ് ലഭിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. 2004ൽ ഇന്ത്യ സർക്കാർ അദ്ദേഹത്തെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുസ്ഥിര വികസന സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളെയും മൂന്ന് വിഭാഗങ്ങളിലായി തിരിച്ചാണ് ഭരണമികവിലെ മികച്ച സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുന്നത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇത്തവണ ഒന്നാമത് എത്തിയപ്പോൾ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയും കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ചണ്ഡിഗഡും ആയിരുന്നു ഒന്നാമത് എത്തിയത്. ബംഗളൂരുവിലെ ജിഗാനി - ബൊമ്മസാന്ദ്ര ലിങ്ക് റോഡിലാണ് പിഎസി സെന്ററിന്റെ ആസ്ഥാനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളം നമ്പർ വൺ എന്ന് കണ്ടെത്തിയ പബ്ലിക് അഫയഴ്സ് സെന്റർ സ്ഥാപിച്ചത് തിരുവല്ലക്കാരൻ, നിലവിലെ ചെയർമാൻ കസ്തൂരിരംഗൻ
Open in App
Home
Video
Impact Shorts
Web Stories