മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ്; കണ്ടെത്തൽ കസ്തൂരി രംഗൻ അധ്യക്ഷനായ സമിതിയുടേത്
Last Updated:
ഇക്വിറ്റി, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ട സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിലാണ് ഭരണ പ്രകടനം വിശകലനം ചെയ്യുന്നതെന്ന് പി എ സി വ്യക്തമാക്കി.
ബംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം. മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനം ഇടം കണ്ടെത്തിയത് ഉത്തർപ്രദേശ് ആണ്. ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റർ ഇന്ന് പുറത്തുവിട്ട പബ്ലിക് അഫയഴ്സ് ഇൻഡക്സ് - 2020യിലാണ് ഇക്കാര്യമുള്ളത്.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ മേധാവിയായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടത്. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭരണ പ്രകടനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്തത്.
You may also like:'കല്യാണം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ട' - അലഹബാദ് ഹൈക്കോടതി [NEWS]വീടിനു മുന്നിൽ രക്തത്തിൽ കുളിച്ച് മനുഷ്യശരീരങ്ങൾ; കവറിൽ പൊതിഞ്ഞ് ശവം, പൊലീസ് കുതിച്ചെത്തി [NEWS] 'ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും ചേർത്ത് പിടിക്കും': ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി CPM നേതാവ് [NEWS]
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം (1.388 പിഎഐ ഇൻഡെക്സ് പോയിൻറ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കർണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തിൽ സംസ്ഥാന വിഭാഗത്തിൽ ആദ്യ നാല് റാങ്കുകളിൽ ഇടം പിടിച്ചിരിക്കുന്നത്.
advertisement
ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നിവയാണ് റാങ്കിംഗിൽ ഏറ്റവും പിന്നിൽ. അവർക്ക് യഥാക്രമം -1.461, -1.201, -1.158 പോയിന്റുകൾ ആണ് ലഭിച്ചത്.
കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിൻ്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ...
Posted by Chief Minister's Office, Kerala on Friday, 30 October 2020
advertisement
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചൽ പ്രദേശ് (0.725) എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമാണ്. പിഎസി റിപ്പോർട്ടിൽ മണിപ്പൂർ (-0.363), ദില്ലി (-0.289), ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് നെഗറ്റീവ് പോയിന്റുകൾ നേടിയത്.
കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിൽ മികച്ച ഭരണമുള്ള കേന്ദ്രഭരണ പ്രദേശമായി ചണ്ഡിഗഡ് തിരഞ്ഞെടുക്കപ്പെട്ടു. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് തൊട്ടുപിന്നിൽ. ദാദർ ആൻഡ് നഗർ ഹവേലി (-0.69), ആൻഡമാൻ, ജമ്മു കശ്മീർ (-0.50), നിക്കോബാർ (-0.30) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടേതാണ് ഏറ്റവും മോശം പ്രകടനം.
advertisement
ഇക്വിറ്റി, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ട സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിലാണ് ഭരണ പ്രകടനം വിശകലനം ചെയ്യുന്നതെന്ന് പി എ സി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2020 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ്; കണ്ടെത്തൽ കസ്തൂരി രംഗൻ അധ്യക്ഷനായ സമിതിയുടേത്