'കേരളം രാമരാജ്യം, ഉത്തർപ്രദേശ് യമരാജ്യം': ഭരണനിർവഹണത്തിൽ ഒന്നാമത് എത്തിയ കേരളത്തെ പ്രകീർത്തിച്ച് പ്രശാന്ത് ഭൂഷൺ

Last Updated:

കേരളത്തെ രാമരാജ്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഉത്തർപ്രദേശിനെ യമരാജ്യമെന്നാണ് വിശേഷിപ്പിച്ചത്.

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും മികച്ച ഭരണനിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത് എത്തിയത്. ഉത്തർപ്രദേശ് ആയിരുന്നു ഈ പട്ടികയിൽ ഏറ്റവും അവസാനം എത്തിയത്. പബ്ലിക് അഫയഴ്സ് ഇൻഡക്സ് തയ്യാറാക്കിയ ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. കേരളത്തെ രാമരാജ്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഉത്തർപ്രദേശിനെ യമരാജ്യമെന്നാണ് വിശേഷിപ്പിച്ചത്.
ട്വിറ്ററിൽ പ്രശാന്ത് ഭൂഷൺ കുറിച്ചത് ഇങ്ങനെ,
'പബ്ലിക് അഫയഴ്സ് സെന്റർ റിപ്പോർട്ടിൽ വലിയ സംസ്ഥാനങ്ങളിൽ കേരളം മികച്ച ഭരണം നടത്തുന്ന സംസ്ഥാനവും ഉത്തർപ്രദേശ് ഏറ്റവും മോശം ഭരണം നടത്തുന്ന സംസ്ഥാനവും. രാമ രാജ്യവും യമരാജ്യവും' - കേരളം മികച്ച ഭരണമുള്ള വലിയ സംസ്ഥനങ്ങളിൽ ഒന്നാമത് എത്തിയ വാർത്ത പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.
Kerala best-governed, Uttar Pradesh worst among large states, says Public Affairs Centre report.
advertisement
ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റർ ഇന്ന് പുറത്തുവിട്ട പബ്ലിക് അഫയഴ്സ് ഇൻഡക്സ് - 2020ലാണ് രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഭരണമുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനം ഇടം കണ്ടെത്തിയത് ഉത്തർപ്രദേശ് ആയിരുന്നു.
advertisement
You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ മേധാവിയായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടത്. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭരണ പ്രകടനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്തത്.
advertisement
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം (1.388 പി‌എ‌ഐ ഇൻ‌ഡെക്സ് പോയിൻറ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കർണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തിൽ സംസ്ഥാന വിഭാഗത്തിൽ ആദ്യ നാല് റാങ്കുകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നിവയാണ് റാങ്കിംഗിൽ ഏറ്റവും പിന്നിൽ.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചൽ പ്രദേശ് (0.725) എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമാണ്.
advertisement
കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിൽ മികച്ച ഭരണമുള്ള കേന്ദ്രഭരണ പ്രദേശമായി ചണ്ഡിഗഡ് തിരഞ്ഞെടുക്കപ്പെട്ടു. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് തൊട്ടുപിന്നിൽ. ദാദർ ആൻഡ് നഗർ ഹവേലി (-0.69), ആൻഡമാൻ, ജമ്മു കശ്മീർ (-0.50), നിക്കോബാർ (-0.30) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടേതാണ് ഏറ്റവും മോശം പ്രകടനം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളം രാമരാജ്യം, ഉത്തർപ്രദേശ് യമരാജ്യം': ഭരണനിർവഹണത്തിൽ ഒന്നാമത് എത്തിയ കേരളത്തെ പ്രകീർത്തിച്ച് പ്രശാന്ത് ഭൂഷൺ
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement