നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ്

  'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ്

  പാർട്ടിയെ വലതുപക്ഷ ശത്രുക്കൾ ആക്രമിക്കുമ്പോൾ അവരുടെ ഓരം ചേർന്നു എന്നാൽ ഇച്ചിരി എരിവിന് വിഭാഗീയത കൂടെ ഇരിക്കട്ടെ എന്ന് മേനിക്ക് ചാനലിൽ പറയുന്നത് ശുദ്ധ തെമ്മാടിത്തവും പ്രതിലോമപരവുമാണ് എന്ന് സുരേഷ് പറഞ്ഞു.

  എ സുരേഷ് വി.എസ് അച്യുതാനന്ദനൊപ്പം

  എ സുരേഷ് വി.എസ് അച്യുതാനന്ദനൊപ്പം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ പ്രതിരോധം തീർക്കണമെന്ന് എ സുരേഷ്. വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫിലെ അംഗമായിരുന്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിലാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

   തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെ പുറത്താക്കിയതിന്റെ ന്യയ-അന്യായങ്ങൾ ചികഞ്ഞു വിഭാഗിയതയുടെ വേരുകൾ തേടുന്നത് പാർട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോളല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും സുരേഷും കുറിപ്പിൽ വ്യക്തമാക്കുന്നു.

   You may also like:'കല്യാണം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ട' - അലഹബാദ് ഹൈക്കോടതി [NEWS]വീടിനു മുന്നിൽ രക്തത്തിൽ കുളിച്ച് മനുഷ്യശരീരങ്ങൾ; കവറിൽ പൊതിഞ്ഞ് ശവം, പൊലീസ് കുതിച്ചെത്തി [NEWS] 'ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും ചേർത്ത് പിടിക്കും': ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി CPM നേതാവ് [NEWS]

   എ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

   'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ പ്രതിരോധം തീർക്കേണ്ട കാലമാണിത്. എന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. അങ്ങനെ പുറത്താക്കിയതിന്റെ ന്യയ അന്യായങ്ങൾ ചികഞ്ഞു വിഭാഗിയതയുടെ വേരുകൾ തേടുന്നത് പാർട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോളല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അടുത്ത കാലത്തായി ചിലർ ചാനൽ ചർച്ചകളിൽ ഇപ്പോഴത്തെ വിഷയങ്ങളും പാർട്ടിയിലെ പണ്ടത്തെ വിഭാഗീതയും ചേർത്ത് വെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാനുള്ള പാഴ്ശ്രമ ചർച്ച കാണാൻ ഇടയായി.

   ശിവശങ്കര വിഷയത്തിന്റെയും ബിനീഷിന്റെ വിഷയത്തിന്റെയും മെറിറ്റിലേക്ക് കടക്കുന്നില്ല. പറയാൻ കഴിയാതെയല്ല. പാർട്ടി ഏറ്റവും കൂടുതൽ ബൗദ്ധികവും ശാരീരികവുമായ ആക്രമണങ്ങൾ നേരിടുന്ന ഈ കാലത്ത് ഓരോ സഖാവും പ്രത്യയശാസ്ത്ര കവചകമാകേണ്ടതുണ്ട്. ഈ പാർട്ടി നിലനിൽക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വർഗീയശക്തികൾ അരങ്ങു വാഴുന്ന ഈ ആസുര കാലത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെയും സോഷ്യലിസ്റ്റ് ആശയ പാർട്ടികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കേണ്ടത് ഏറ്റവും അനിവാര്യ സമയമാണിത്.

   വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിക്കകത്ത്‌ കാലാകാലങ്ങളിൽ സംഘടനക്കകത്തു നടക്കുന്ന നയപരമായ ഉൾപാർടി സമരങ്ങളാണ് അത് പാർട്ടി രൂപീകരണം മുതലുള്ള സത്യങ്ങളാണ്. അത്തരം ചർച്ചകളിൽ നിന്നും സ്ഫുടം ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം. വിഭാഗീയതയുടെ പേരിൽ അനേകം സഖാക്കളെ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം. അവരൊക്കെ പാർട്ടിയെ ജീവന് തുല്യം സ്നേഹിക്കുന്നവർ തന്നെയാണ്.

   അവരുടെ ചിലവിൽ പാർട്ടിയെ പ്രതിസന്ധി ഘട്ടത്തിൽ പൊതുമധ്യത്തിൽ ചീത്ത വിളിക്കുന്നവർ പാർട്ടി നന്നാവണം എന്ന് ആഗ്രഹിക്കുന്നവരല്ല. പാർട്ടിയെ വലതുപക്ഷ ശത്രുക്കൾ ആക്രമിക്കുമ്പോൾ അവരുടെ ഓരം ചേർന്നു എന്നാൽ ഇച്ചിരി എരിവിന് വിഭാഗീയത കൂടെ ഇരിക്കട്ടെ എന്ന് മേനിക്ക് ചാനലിൽ പറയുന്നത് ശുദ്ധ തെമ്മാടിത്തവും പ്രതി ലോമപരവുമാണ്. ഉപദേശികളായിരുന്നവർ ഒന്നോർക്കുക തങ്ങളൊക്കെ അനുഭാവം പ്രകടിപ്പിച്ച പാർട്ടി നല്ലതും ഇപ്പോഴത്തെ പാർട്ടി ആകെ മോശവും എന്ന് വിലയിരുത്തുന്നത് അല്പത്തരം എന്നെ ലളിതമായ ഭാഷയിൽ പറയാനാവൂ.   കാട്ടു കഴുകൻമാരും ചെന്നായ്‌ക്കളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാർട്ടിയെ...

   Posted by എ. സുരേഷ് on Friday, 30 October 2020


   കേരളത്തിലെ ഇടതുപക്ഷ അന്തരീക്ഷത്തെ തകർത്ത് വലതുപക്ഷവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഈ പുതിയ വിമോചന സമരാഭാസത്തിനെതിരെ കമ്യൂണിസ്റ്റുകാർ ഒന്നിക്കണം. പാർട്ടിക്കകത്തോ പുറത്തോ എന്നത് വലിയ കാര്യമല്ല.'   പാർട്ടിയെ വലതുപക്ഷ ശത്രുക്കൾ ആക്രമിക്കുമ്പോൾ അവരുടെ ഓരം ചേർന്നു എന്നാൽ ഇച്ചിരി എരിവിന് വിഭാഗീയത കൂടെ ഇരിക്കട്ടെ എന്ന് മേനിക്ക് ചാനലിൽ പറയുന്നത് ശുദ്ധ തെമ്മാടിത്തവും പ്രതിലോമപരവുമാണ് എന്ന് സുരേഷ് പറഞ്ഞു.
   Published by:Joys Joy
   First published:
   )}