TRENDING:

സരിത എസ് നായര്‍ക്ക് നാഡീക്ഷയം; സരിതയെയും ബിജു രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്യണമെന്ന് കോടതി

Last Updated:

കോടതി വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യാതെ പൊലീസിന് മറ്റ് മാര്‍ഗങ്ങളില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ തട്ടിപ്പ് നടത്തിയ കേസിന്റെ വിധി പറയല്‍ ഈ മാസം 25ലേക്ക് മാറ്റി. പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മുന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയല്‍ മാറ്റിയത്.
advertisement

പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് 42, 70,000 രൂപ തട്ടിയ കേസിലാണ് വിധി പറയുന്നത് മാറ്റിയത്. 2012ലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവരുടെ ജാമ്യം കോഴിക്കോട് മുന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് രണ്ടാം ക്ലാസ് കോടതി റദ്ദാക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]

advertisement

സരിതയ്ക്ക് നാഡീക്ഷയത്തിന് കീമോ തെറാപ്പി നടത്തുകയാണെന്നും ബിജു ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. മൂന്ന് പ്രതികളും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അബ്ദുല്‍ മജീദിന്റെ വീട്ടിലും കമ്പനിയിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 2016ലാണ് കേസില്‍ വിചാരണ തുടങ്ങിയത്.

ടീം സോളാറിന്റെ പരസ്യം കണ്ട് കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദ് ഫോണില്‍ ബന്ധപ്പെട്ടത്. ഡോ. ആര്‍ ബി നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളിലാണ് സരിതയും ബിജുവും അബ്ദുല്‍ മജീദിന് മുന്നിലെത്തുന്നത്. മജീദിന്റെ വീട്ടിലും അസോസിയേറ്റ്‌സ് സ്റ്റീല്‍സ് എന്ന സ്ഥാപനത്തിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞാണ് പണം തട്ടിച്ചത്. കൂടാതെ നാല് ജി്ല്ലകളില്‍കൂടി സോളാര്‍ പദ്ധതി നടത്താന്‍ സരിതയും ബിജുവും ശ്രമം വാഗ്ദാനം ചെയ്തു. പാലക്കാട് കാറ്റാടി സ്ഥാപിക്കാന്‍ സഹായം വാഗ്ദാനവും നടത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓരോ വകുപ്പുകളിലും മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണിത്. ടീം സോളാര്‍ തുടങ്ങാന്‍ തിരിച്ചറിയല്‍ രേഖയായി വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കിയതാണ് മണമോനെതിരെ കേസ്. 36 സാക്ഷികളെ കോടതി വിസ്തരിച്ചു. കോടതി വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യാതെ പൊലീസിന് മറ്റ് മാര്‍ഗങ്ങളില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സരിത എസ് നായര്‍ക്ക് നാഡീക്ഷയം; സരിതയെയും ബിജു രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്യണമെന്ന് കോടതി
Open in App
Home
Video
Impact Shorts
Web Stories