പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണ പറയുന്ന കാര്യത്തിൽ റെക്കോർഡ് ഇടുകയാണെന്ന് ഗോവിന്ദൻ പരിഹസിച്ചു. നൊബേൽ സമ്മാനം ലക്ഷ്യമിട്ടാണ് സതീശൻ ഓരോ ദിവസവും എട്ടും ഒമ്പതും നുണകൾ പറഞ്ഞുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഞ്ചര ലക്ഷം മെമ്പർമാരുള്ള പ്രസ്ഥാനത്തിൽ നിന്ന് അഞ്ചോ ആറോ പേർ തെറ്റായ പ്രവണതകൾ മൂലം പുറത്തുപോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് കാരാട്ട് റസാഖിന്റെ മടക്കത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. സഹയാത്രികരെ എന്നും ചേർത്തുനിർത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. കാരാട്ട് റസാഖ് എന്തെങ്കിലും വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തിയായിരിക്കാം പാർട്ടിയിൽ നിന്നത്. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരെ പരമാവധി തിരുത്താൻ ശ്രമിക്കുമെന്നും ഗത്യന്തരമില്ലെങ്കിൽ മാത്രമേ പി.കെ. ശശിയെയും ജി. സുധാകരനെയും പോലെ കർശന നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
advertisement
