TRENDING:

സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തു; തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ആവർത്തിച്ച് ഫോറൻസിക് റിപ്പോർട്ട്

Last Updated:

പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്ന പരിശോധനയിൽ മദ്യത്തിന്റെ അംശമാണു കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25നാണ് പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി നിർണായക ഫയലുകൾ നശിപ്പിക്കാൻ ആസൂത്രിതമായി തീയിട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Also Read  'ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി'; ആരോപണവുമായി പ്രതിപക്ഷ നേതാവ്

അതേസമയം ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ ഷോർട് സർക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്ന വാദം രണ്ടാം തവണയാണ് ഫോറൻസിക് വിഭാഗം തള്ളിയത്. സ്ഥലത്തുനിന്നു ശേഖരിച്ച ഇലക്ട്രിക് വയറിന്റെ തുണ്ടുകളും മറ്റും പരിശോധിച്ച ശേഷമാണ് ആദ്യ റിപ്പോർട്ട് കോടതിക്കു സമർപ്പിച്ചത്. തുടർന്ന്, കൂടുതൽ വിശദ പരിശോധനയ്ക്കു കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളോടു നിർദേശിക്കുകയായിരുന്നു.

advertisement

Also Read സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ

പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്നാണ് കെമിസ്ട്രി വിഭാഗം പരിശോധിച്ചത്. എന്നാൽ മദ്യത്തിന്റെ അംശമാണു കണ്ടെത്തിയത്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ ഫിസിക്സ് വിഭാഗം പരിശോധിച്ചു.

Also Read തീപിടിത്തം: വീട്ടിൽ ക്വറന്റീൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ 5 മിനിറ്റിനുള്ളിൽ സെക്രട്ടേറിയറ്റിൽ

advertisement

അതേസമയം ദുരന്ത നിവാരണ കമ്മിഷണർ ഡോ. എ. കൗശികനും മരാമത്തു വകുപ്പ്, ഫയർ ഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയും നൽകിയ റിപ്പോർട്ടുകളിൽ ഷോർട്ട് സർക്യൂട്ട് സാധ്യതയാണു വ്യക്തമാക്കിയിരുന്നു. തീപിടിത്തത്തിനു പിന്നാലെ ഭാഗികമായി കത്തിയ ഫയലുകൾ ഉൾപ്പെടെയുള്ളവ മെഡിക്കൽ കോളജ് ട്രഷറിയിലെ സ്ട്രോങ് റൂമിലേക്കു മാറ്റിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷോർട്ട് സർക്യൂട്ട് എന്ന സർക്കാർ വാദം രണ്ടാം തവണയും ഫോറൻസിക് വിഭാഗം തള്ളിയത് പ്രതിപക്ഷ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഫോറൻസിക്കിന്റെ രണ്ടാം റിപ്പോർട്ടും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തു; തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ആവർത്തിച്ച് ഫോറൻസിക് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories