Kerala Secretariat Fire| തീപിടിത്തം: വീട്ടിൽ ക്വറന്റീൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ 5 മിനിറ്റിനുള്ളിൽ സെക്രട്ടേറിയറ്റിൽ

Last Updated:

തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിൽ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: വീട്ടിൽ ക്വറന്റീനിലായിരുന്ന ഉദ്യോഗസ്ഥൻ തീപിടിത്തം ഉണ്ടായി അഞ്ച് മിനിറ്റിനുള്ളിൽ സെക്രട്ടറിയേറ്റിൽ എത്തിയതിൽ ദുരൂഹത. ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് സൂചന നൽകിയതിനെത്തുടർന്ന് പൊലീസ് സംഘം ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കമുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. തീപിടിത്തം നടന്ന അതേ ഓഫിസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം സ്പെഷൽ ബ്രാഞ്ച് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു സ്ഥിരീകരിക്കുകയും ചെയ്തു.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ പഴ്സണൽ അസിസ്റ്റന്റായി ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിൽ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. ഈ ഊദ്യോഗസ്ഥനെ ഉൾപ്പെടുത്തിയതിനെതിരെ വി ടി ബൽറാം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അന്വേഷണത്തിൽ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ് എന്ന് ബൽറാം ആരോപിച്ചിരുന്നു.
advertisement
അതീവ സുരക്ഷയുള്ള നോർത്ത് ബ്ലോക്കിലെ ഓഫീസിലാണ് ചൊവ്വാഴ്ച വൈകുന്നേരം 4.45ന് തീ പടർന്നത്. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങൾ, വി.വി.ഐ.പി.കളെ നിർണയിക്കുന്ന ഫയലുകൾ, അതിരഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം. ഫാനിൽ നിന്നുള്ള ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ആസൂത്രിതമാണെന്നും സ്വർണക്കടത്തിലെ രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നുമാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire| തീപിടിത്തം: വീട്ടിൽ ക്വറന്റീൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ 5 മിനിറ്റിനുള്ളിൽ സെക്രട്ടേറിയറ്റിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement