കെ സുരേന്ദ്രൻ നൽകുന്ന ലിസ്റ്റാണ് ഗവർണർ സർവകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് പി എം ആർഷോ പറഞ്ഞു. കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
സർവകലാശാലകളിൽ ഗവർണർ നടത്തുന്ന നീക്കത്തിനെതിരെയാണ് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നതെന്നും, ഈ വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർത്തുമെന്നും ആർഷോ വ്യക്തമാക്കി. സർവ്വകലാശാലകളെ തകർക്കുകയാണെന്നും ഗവർണർ പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപിച്ച ആർഷോ നാളെ എസ്എഫ്ഐയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ വളയുമെന്നും വ്യക്തമാക്കി.
advertisement
എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ പരാമർശം ആർഷോ തള്ളി. ഇക്കാര്യത്തിൽ വിരുദ്ധമായ അഭിപ്രായമാണ് എസ്എഫ്ഐക്ക് ഉള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും പി. എം ആർഷോ പറഞ്ഞു.
