advertisement

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സെനറ്റില്‍ ബിജെപി പ്രാതിനിധ്യം; ഗവര്‍ണര്‍ നല്‍കിയ പട്ടിക വൈസ് ചാൻസലർ അംഗീകരിച്ചു

Last Updated:

കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരെ അംഗീകരിച്ച് വൈസ് ചാന്‍സലറുടെ വിജ്ഞാപനമായി

കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരെ അംഗീകരിച്ച് വൈസ് ചാന്‍സലറുടെ വിജ്ഞാപനമായി. നവംബര്‍ 20 നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ സെക്രട്ടറി കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്. ലിസ്റ്റില്‍ ഒന്‍പത് ബിജെപി പ്രതിനിധികളാണുള്ളത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് സെനറ്റില്‍ ബിജെപി പ്രാതിനിധ്യം വരുന്നത്.
വിസി നല്‍കിയ പട്ടിക പൂര്‍ണമായി വെട്ടിയായിരുന്നു ഗവര്‍ണര്‍ 18 അംഗങ്ങളെ ശുപാര്‍ശ ചെയ്തത്. സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവര്‍ണര്‍ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
സാധാരണ ഗതിയില്‍ ഗവര്‍ണറുടെ ലിസ്റ്റ് കിട്ടിയാല്‍ പിറ്റേ ദിവസം തന്നെ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയാണ് പതിവെങ്കിലും ഒന്‍പത് ദിവസം കഴിഞ്ഞാണ് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ വിജ്ഞാപനമിറക്കിയത്. ഇതിനിടയില്‍ വൈസ് ചാന്‍സലറുടെ ലിസ്റ്റിലുണ്ടായിരുന്ന ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂനിവേഴ്‌സിറ്റി അംഗീകരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സെനറ്റില്‍ ബിജെപി പ്രാതിനിധ്യം; ഗവര്‍ണര്‍ നല്‍കിയ പട്ടിക വൈസ് ചാൻസലർ അംഗീകരിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement