വീടിന്റെ പണി നടക്കുന്നതിനാൽ ഷാലറ്റ്, പിതാവ് ബേബി, സഹോദരൻ ഷിന്റോ, മാതാവ് ലീലാമ്മ എന്നിവർ ഇളംകാട് ടൗണിന് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഉരുൾപൊട്ടലിൽ ഈ വീട് ഒലിച്ചുപോയി. ലീലാമ്മ വെള്ളം ഇരച്ച് വരുന്നത് കണ്ട് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഈ സമയത്ത് പിതാവും സഹോദരനും ഷാലറ്റും പുതിയ വീട്ടിലായിരുന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇവർ എത്തിയത്. വീട്ടിനുള്ളിൽ നിൽക്കുമ്പോൾ വലിയ ശബ്ദം കേട്ടു. ഇവർ പുറത്തിറങ്ങിയപ്പോൾ മേൽഭാഗത്തുള്ള ഒരു വീട് തകർന്ന് ഒഴുകി വരുന്നു. ഓടാൻ പിതാവ് ആവശ്യപ്പെടുകയും മരത്തിൽ കയറുകയും ചെയ്തു. ഷിന്റോ ഓടി മറ്റൊരു പുരയിടത്തിൽ കയറി. ഷാലറ്റ് ഓടിയെങ്കിലും വെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു.
advertisement
Also Read- Kerala Rains | ആശങ്കയൊഴിയാതെ കേരളം; സംസ്ഥാനത്തൊട്ടാകെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
Also Read- Kerala Rains| രക്ഷയായത് 33 ജീവനുകൾക്ക്; ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹം
ഷിന്റോ കുറച്ചുനേരം മലവെള്ളപാച്ചിലിനോട് പൊരുതി പിടിച്ചുനിന്നെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. പിതാവിനും സഹോദരനും നിസ്സഹായരായി നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. നാട്ടുകാരും അഗ്നിരക്ഷ സേനയും ഷാലറ്റിനായി തിരച്ചിൽ നടത്തിയെങ്കിലും സംഭവം നടന്ന സ്ഥലത്തുനിന്ന് എട്ടു കിലോമീറ്റർ ദൂരെ മാറി കൂട്ടിക്കൽ വെട്ടിക്കാനത്തുനിന്ന് ഞായറാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിനൊപ്പം വിവാഹം കൂടി കഴിക്കാമെന്ന മോഹവും ബാക്കി വെച്ചാണ് ഷാലറ്റ് യാത്രയായത്. ഭൗതിക ശരീരം കൂട്ടിക്കൽ ചപ്പാത്ത് സി എസ്. ഐ പള്ളിയിൽ സംസ്കരിച്ചു.