Kerala Rains | ആശങ്കയൊഴിയാതെ കേരളം; സംസ്ഥാനത്തൊട്ടാകെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
- Published by:Karthika M
- news18-malayalam
Last Updated:
എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട(Pathanamthitta), കോട്ടയം (Kottayam), ഇടുക്കി (Idukki), അടക്കം എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട് (Kozhikode), കണ്ണൂര്‍ (Kannur), കാസര്‍ഗോഡ് (Kasargod) ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകുമെന്നാണ് അറിയിപ്പ്.
കൊല്ലം തെന്മല ഡാമില്‍ നിന്ന് രാവിലെ 7 മണി മുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്‌കൂളുകളിലെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കൊക്കയാറില്‍ കാണാതായ 3 വയസ്സുകാരനായി തെരച്ചില്‍ ഇന്നും തുടരും. പ്രദേശത്ത് മാത്രം നൂറിലേറെ വീടുകളാണ് തകര്‍ന്നത് . കൂട്ടിക്കലില്‍ ഒരാള്‍ കൂടി മരിച്ചെന്ന് സംശയമുണ്ട്.
പത്തനംതിട്ടയില്‍ ജാഗ്രത തുടരുകയാണ്. മലയോരമേഖലയില്‍ ശക്തമായ മഴയുണ്ട്. പമ്പ ,അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കക്കി അണക്കെട്ട് 11 മണിക്ക് തുറക്കും. ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്കെത്തി.
advertisement
കോഴിക്കോട് കനത്ത മഴയില്ലെങ്കിലും മലയോര മേഖലയില്‍ അടക്കം ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയില്‍ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി 9 വീടുകളാണ് ഭാഗികമായി നശിച്ചത്.
പാലക്കാട് ജില്ലയില്‍ ശക്തമായ മഴയില്ല. ഭാരതപ്പുഴയില്‍ ജലനിരപ്പ് കൂടി. ജില്ലയിലെ 8 ല്‍ ആറു ഡാമുകളും തുറന്നിട്ടുണ്ട്. മഴക്കെടുതി അവലോകനത്തിന് ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains | ആശങ്കയൊഴിയാതെ കേരളം; സംസ്ഥാനത്തൊട്ടാകെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്