കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാം. എന്നാൽ, ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് താൻ സുധാകരനെ ഓർമപ്പെടുത്തുകയാണെന്നും ഷാനിമോൾ പറഞ്ഞു.
ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആയിരുന്നു കെ. സുധാകരന്റെ പരാമർശം. തലശ്ശേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
advertisement
'പിണറായി വിജയന്‍ ആരാ.. പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുന്‍പില്‍ നിന്ന പിണറായി വിജയന്‍ ഇന്ന് എവിടെ?
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഐഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം.’ എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. You may also like:ഗൂഗിളും ഫോർഡും കൈകോർക്കുന്നു; 2023 മുതൽ കാറുകളിൽ ആ൯ഡ്രോയിഡ് സിസ്റ്റം [NEWS]പ്രായം വെറും 11 വയസ്; പത്താം ക്ലാസ് പരീക്ഷയെഴുതാൻ ഒരുങ്ങി ലിവ്ജോത് [NEWS] എഎറഹീം DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയിൽ ചിന്ത ജെറോം ഉൾപ്പെടെ അഞ്ച് മലയാളികൾ [NEWS] മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെയും ജാതീയ അധിക്ഷേപങ്ങൾ നടന്നിരുന്നു. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് എതിരെയും സുധാകരൻ രംഗത്ത് എത്തിയിരുന്നു. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലായ പുഷ്‌പനെ അധിക്ഷേപിച്ചും കെ സുധാകരൻ രംഗത്ത് എത്തിയിരുന്നു. യു ഡി എഫ് ജാഥയുടെ സ്വീകരണ യോഗത്തിൽ ആയിരുന്നു വിവാദ പരാമർശം. പുഷ്‌പന് 35 ലക്ഷം രൂപ സർക്കാർ നൽകിയെന്നും കെ സുധാകരൻ ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ തറവാട്ട് സ്വത്തിൽ നിന്നോ പാർട്ടി ഫണ്ടിൽ നിന്നോ അല്ല അവന് തുക നൽകിയത്. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ലോകമെമ്പാടുനിന്നും ലഭിച്ച പണം ക്രിമിനലുകളായ പാർടി സഖാക്കൾക്കാണോ നൽകേണ്ടത്’ – ഇങ്ങനെ ആയിരുന്നു സുധാകരൻ ചോദിച്ചത്.
അതേസമയം, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ചതിൽ നിന്ന് 35 ലക്ഷം രൂപ പുഷ്‌പന് നൽകിയെന്ന കെ സുധാകരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പുഷ്പന്റെ കുടുംബം അറിയിച്ചിരുന്നു. 26 വർഷത്തിലേറെയായി പുഷ്‌പൻ കിടപ്പിലാണ്. പെൻഷനും സഹായവും എൽ ഡി എഫ് സർക്കാർ മുമ്പ് അനുവദിച്ചിട്ടുണ്ട്. 35 ലക്ഷം രൂപ നൽകിയെന്നത് പച്ചക്കള്ളമാണെന്നും തെറ്റായ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആലോചിക്കുമെന്നും ആയിരുന്നു കുടുംബം അറിയിച്ചത്.