ഛത്തിസ്ഗഡ്: പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയാണ് ഒരു പതിനൊന്നു വയസുകാരൻ. ഛത്തിസ്ഗഡിലെ ദുർഗ് ജില്ലയിൽ നിന്നുള്ള കൊച്ചുമിടുക്കനാണ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നത്. ഔദ്യോഗിക വൃത്തങ്ങൾ കഴിഞ്ഞദിവസം അറിയിച്ചതാണ് ഇക്കാര്യം.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ലിവ്ജോത് സിംഗ് അറോറയ്ക്ക് ആണ് ഛത്തിസ്ഗഡ് ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകിയത്. ഐ ക്യു പരിശോധനയുടെ റിപ്പോർട്ടിനെ തുടർന്നാണ് അനുമതി നൽകിയതെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ഹാജരാകാൻ അവസരം ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സംഭവമായിരിക്കും ഇതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2020- 2021 അധ്യയനവർഷത്തെ പരീക്ഷയ്ക്ക് ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലിവ് ജോത് സി ജി ബി എസ് ഇക്ക് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് ദുർഗ് ജില്ല ആശുപത്രിയിൽ ആണ് വിദ്യാർത്ഥി ഐക്യു പരിശോധനയ്ക്ക് വിധേയനായത്. ഇതിൽ കുട്ടിയുടെ ഐക്യു 16 വയസുള്ള കുട്ടിയുടെ ഐക്യുവിന് തുല്യമാണെന്ന് കണ്ടെത്തി. മനുഷ്യന്റെ ബുദ്ധി വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൂട്ടം സ്റ്റാൻഡേർഡൈസ്ഡ് ടെസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന സ്കോറാണ് ഐക്യു.
ലിവ്ജോതിന്റെ പരീക്ഷാ ഫലങ്ങളും ഐക്യു റിപ്പോർട്ടുകളും ബോർഡിന്റെ പരീക്ഷാഫല സമിതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ചർച്ചകൾക്ക് ശേഷം പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ഹാജരാകാൻ അദ്ദേഹത്തെ അനുവദിച്ചതായി പ്രസ്താവനയിൽ അറിയിച്ചു.
ഭിലായി മൈൽസ്റ്റോൺ സ്കൂളിലെ വിദ്യാർത്ഥിയാണ് ലിവ്ജോത്. അതേസമയം, പരീക്ഷ എഴുതാൻ വളരെ ആഗ്രഹത്തോടെ മകൻ കാത്തിരിക്കുകയാണെന്നും അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായും കുട്ടിയുടെ പിതാവായ ഗുർവിന്ദർ സിംഗ് പറഞ്ഞു.
ലിവ് ജോത് ചെറിയ പ്രായം മുതൽ തന്നെ മിടുക്കനായിരുന്നെന്ന് പിതാവ് പറഞ്ഞു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സങ്കീർണമായ കണക്കുകൾ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതായി ശ്രദ്ധിച്ചിരുന്നു. അതിനു ശേഷമാണ് ചെറിയ കുട്ടികളെ ബോർഡ് പരീക്ഷയ്ക്ക് ഹാരജാകാൻ അനുവദിക്കുന്ന വാർത്തകൾ കണ്ടത്. ഒരു സമ്മർദ്ദവും ചെലുത്താതെ ഞങ്ങൾ മകനെ അതിനായി ഒരുക്കുകയായിരുന്നെന്നും പിതാവ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Board Examination, CBSE Board Exam dates, CBSE Board Exams, Chhattisgarh