ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്റെ മരണാനന്തരച്ചടങ്ങിൽ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടർന്നതെന്നാണു കണ്ടെത്തൽ. അതേസമയം കോട്ടാംപറമ്പ് മേഖലയിൽ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തിയെന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ഒരാഴ്ചയോളം തുടർപഠനം നടത്തും.
ഷിഗെല്ല സോനി ഇനത്തിൽ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ഇതിന്റെ അളവു കൂടുമ്പോഴാണു കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. കോട്ടാംപറമ്പിൽ 11 വയസ്സുകാരൻ മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് 6 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാരത്തിൽ പങ്കെടുത്തവരായിരുന്നു 6 പേരും.
advertisement
Also Read ഷിഗെല്ല രോഗം എന്താണ്? അറിയേണ്ടതെല്ലാം
പ്രദേശത്ത് 52 പേരിൽ രോഗലക്ഷണം കണ്ടെത്തിയെങ്കിലും 5 വയസ്സിനു താഴെയുള്ള 2 കുട്ടികളാണു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുള്ളത്.