TRENDING:

'ശബരിമല വിഷയത്തിൽ പൂതനയായിട്ടാണ് കടകംപള്ളി അവതരിച്ചത്': ദേവസ്വം മന്ത്രിയെ ശക്തമായി ആക്രമിച്ച് ശോഭ സുരേന്ദ്രൻ

Last Updated:

ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ പൂതനാപരാമർശം നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ പൂതന പരാമർശവുമായി കഴക്കൂട്ടം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത കഴക്കൂട്ടം മണ്ഡലം കൺവെൻഷനിലാണ് ശോഭ സുരേന്ദ്രൻ കടകംപള്ളി സുരേന്ദ്രന് എതിരെ വിവാദ പരാമർശം നടത്തിയത്.
advertisement

'ശ്രീമാൻ കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ല' - മണ്ഡലം കൺവൻഷനിൽ ബി ജെ പി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ പറഞ്ഞത് ഇങ്ങനെ. ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ പൂതനാപരാമർശം നടത്തിയത്.

'ഊരാളുങ്കൽ സൊസൈറ്റിയിലാണ് ജോലി'യെന്ന് വെറുതെ പറഞ്ഞു; ഒന്നാം നിലയിൽ നിന്നു താഴേക്കു വീണയാളെ രക്ഷിച്ച ബാബുവിന് ജോലി നൽകി ഊരാളുങ്കൽ

advertisement

കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ ഖേദ പ്രകടനം നടത്തിയിരുന്നു. അന്ന് ദേവസ്വം മന്ത്രി പറഞ്ഞത് ഇങ്ങനെ, '2018ലെ ഒരു പ്രത്യേക സംഭവ വികാസമാണിത്. അതിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലുമൊക്കെ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ, ഇന്ന് അതൊന്നും ജനങ്ങളുടെ മനസിൽ ഇല്ലെന്നാണ് കരുതുന്നത്. സുപ്രീം കോടതിയുടെ വിശാലബെഞ്ചിനു മുന്നിൽ വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങൾ വീണ്ടും വീണ്ടും എടുത്തു പറയുന്നു. അന്നെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു അതെല്ലാം ഒരു സന്ദേശം തന്നെയാണ്' കടകംപള്ളി ശബരിമല വിഷയത്തിൽ വിശദീകരണം നൽകിയത് ഇങ്ങനെ.

advertisement

'കുഞ്ഞിന്റെ പടം പങ്കുവയ്ക്കരുതെന്ന് എല്ലാവരും പറഞ്ഞു'; മകൾക്കൊപ്പമുള്ള ചിത്രവുമായി പേളി മാണി

അതേസമയം, കടകംപള്ളിയുടെ ശബരിമല ഖേദ പ്രകടനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു. എന്താ അദ്ദേഹത്തെ നയിച്ചതെന്ന് അറിയില്ലെന്നും എന്താ പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ചതുമില്ലെന്നും സുപ്രീം കോടതി വിധി വരുമ്പോൾ മാത്രമേ ഇനി അതു ചർച്ച ചെയ്യേണ്ടതുള്ളൂവെന്നും ഒരു ചാനൽ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

ശബരിമലയിൽ ചർച്ച ആകാമായിരുന്നു എന്ന് തോന്നുന്നോ എന്ന ചോദ്യത്തിന് ‘എന്നു കാണാനാവില്ല’ എന്നായിരുന്നു പിണറായിയുടെ മറുപടി. ‘ഇതു സുപ്രീം കോടതി വരുത്തിയ അയവാണ്. വിധി സ്റ്റേ ചെയ്തിട്ടില്ല. വിശാലബെഞ്ചിനു വിടുകയാണ് ചെയ്തത്. സർക്കാർ ഇപ്പോൾ വേറൊരു നിലപാട് എടുക്കേണ്ടതില്ല. വിധി വരുമ്പോൾ അക്കാര്യം ചർച്ച ചെയ്യും. കേസ് വരുമ്പോൾ നടപടിക്രമം ആലോചിക്കും '– മുഖ്യമന്ത്രി വിശദീകരിച്ചത് ഇങ്ങനെ.

advertisement

2018ൽ ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ വലിയ വിഷമമുണ്ടെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ആയിരുന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഇതിനു പിന്നാലെ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല വിഷയത്തിൽ പൂതനയായിട്ടാണ് കടകംപള്ളി അവതരിച്ചത്': ദേവസ്വം മന്ത്രിയെ ശക്തമായി ആക്രമിച്ച് ശോഭ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories