'കുഞ്ഞിന്റെ പടം പങ്കുവയ്ക്കരുതെന്ന് എല്ലാവരും പറഞ്ഞു'; മകൾക്കൊപ്പമുള്ള ചിത്രവുമായി പേളി മാണി

Last Updated:

ശനിയാഴ്ച രാത്രിയാണ് പേളിക്കും തനിക്കും പെൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത ശ്രീനിഷ് അരവിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മകൾക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് പേളി മാണി. ഇൻസ്റ്റഗ്രാമിൽ  ആണ് താരം മകളും താനും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചത്. കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കരുതെന്ന് എല്ലാവരും തന്നോട് പറഞ്ഞെന്നും പക്ഷേ, തന്റെ കുടുംബത്തിലെ ഓരോരുത്തരുമായി കുഞ്ഞിന്റെ ചിത്രം പങ്കുവയ്ക്കണമെന്ന് തനിക്ക് തോന്നിയെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും പേളി കുറിച്ചു.
ഇൻസ്റ്റഗ്രാമിൽ പേളി മാണി മകളുമൊത്തുള്ള ചിത്രത്തിന് ഒപ്പം കുറിച്ചത് ഇങ്ങനെ,
'ഇത് മകളാണ്. ഈ മനോഹരമായ നിമിഷം നിങ്ങൾക്ക് എല്ലാവർക്കും ഒപ്പം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യ ചിത്രം. ഞങ്ങൾ ആരോഗ്യവതികളും സന്തോഷവതികളും ആയിരിക്കുന്നു. മിസ്റ്റർ ഡാഡി ശ്രീനിഷ് അരവിന്ദ് ഉറങ്ങുകയാണ്, അത് കുഴപ്പമില്ല. എല്ലാവരും എന്നോട് കുഞ്ഞിന്റെ പടം പങ്കു വയ്ക്കരുതെന്ന് പറഞ്ഞു. പക്ഷേ, എന്റെ കുടുംബമായ നിങ്ങൾ ഓരോരുത്തരുമായി ചിത്രം പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നി. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം'
advertisement
ശനിയാഴ്ച രാത്രിയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത ശ്രീനിഷ് അരവിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു, ദൈവം അയച്ച സമ്മാനം, ഒരു പെൺ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. എന്‍റെ ബിഗ് ബേബിയും സ്മോൾ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും ആശിർവദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു'- ശ്രീനിഷ് ഫേസ്ബുക്കിൽ കുറിച്ചു. ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേർളി മാണിയും 2018 ഡിസംബർ 22ന് വിവാഹിതരാകുകയായിരുന്നു.
advertisement








View this post on Instagram






A post shared by Pearle Maaney (@pearlemaany)



advertisement
ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം പ്രേക്ഷകരും ആവേശത്തോടെ ആയിരുന്നു സ്വീകരിച്ചിരുന്നത്. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയിൽ ഇരുവരും ഫൈനൽ റൗണ്ട് വരെ എത്തിയിരുന്നു. ഷോ കഴിഞ്ഞാൽ ഇവർ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവർക്കു മുന്നിൽ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച്‌ പ്രത്യക്ഷപ്പെട്ട് പേർളിയും ശ്രീനിഷും ഊഹാപോഹങ്ങളെ പടിക്കു പുറത്താക്കുകയായിരുന്നു.
advertisement
തുടർന്ന് പേർളിയുടെ യൂട്യൂബ് ചാനലിൽ ഇവരുടെ ആദ്യ വെബ് സീരീസ് ആയ പേർളിഷ് പുറത്തിറക്കി. ശരത് ഡേവിസ് സംവിധാനം ചെയ്ത പേർലിഷിനു ജെസിൻ ജോർജ് സംഗീതം നിർവ്വഹിച്ചു. ക്ലിന്റ് സോമൻ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തു.
advertisement
ഗർഭിണിയായിരുന്ന സമയത്ത് പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികൾക്ക് പരിചിതമായിരുന്നു. വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയും യു ട്യൂബ് ചാനലിലൂടെയും അവർ പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കുഞ്ഞിന്റെ പടം പങ്കുവയ്ക്കരുതെന്ന് എല്ലാവരും പറഞ്ഞു'; മകൾക്കൊപ്പമുള്ള ചിത്രവുമായി പേളി മാണി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement