ജാഥയായെത്തിയ കെഎസ്‌യു പ്രവർത്തകർ മതിൽ ചാടിക്കടന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ബ്ലോക്കിന് സമീപമെത്തി അടച്ചിട്ട ഗ്രില്ല് തുറക്കാൻ ശ്രമം തുടങ്ങി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ആയിരുന്നു എസ്ഐ ചീത്തവിളി തുടങ്ങിയത്. ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ സുബിൻ മാത്യുവിന്റെ ഷർട്ട് കീറി. ബസ്സിൽ കയറ്റിയിട്ടും പിന്നാലെയെത്തി ചീത്തവിളി തുടർന്നു. മറ്റു പോലീസുകാർ എസ്ഐയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജി ഇടപ്പെട്ട് എസ്ഐയെ സമീപത്തെ സെക്യൂരിറ്റി റൂമിലേക്ക് മാറ്റി. ഇവിടെ നിന്നും ഈ ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നത് കാണാമായിരുന്നു.
advertisement
സുബിൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടാനാണ് താൻ സ്ഥലത്തെത്തിയതെന്ന് സുബിൻ മാത്യു പറയുന്നു. പ്രകോപനം ഇല്ലാതെയാണ് എസ്ഐ അസഭ്യം പറഞ്ഞതെന്നും മറ്റ് ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറിയതെന്നും സുബിൻ പറഞ്ഞു.എംജി സർവകലാശാലയിൽനിന്ന് പേരെഴുതാത്ത 154 ബിരുദ–പിജി സർട്ടിഫിക്കറ്റുകളാണ് കാണാതായത്. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽനിന്നു നഷ്ടമായത്. ഇതിനെതിരെയായിരുന്നു കെഎസ്‍യുവിന്റെ പ്രതിഷേധ മാർച്ച്.
