മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസിൽ DYFI 3.8 ലക്ഷം നഷ്ടപരിഹാരം അടച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
12 വർഷം മുൻപു ഡിവൈഎഫ്ഐ നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിലാണ് നഷ്ട്ടപരിഹാരം അടച്ചത്
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ 3,81,000 രൂപ സബ് കോടതിയിൽ നഷ്ടപരിഹാരം അടച്ചു. 12 വർഷം മുൻപു ഡിവൈഎഫ്ഐ നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിലാണ് നഷ്ട്ടപരിഹാരം അടച്ചത്. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആയിരിക്കെ, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് 2011 ജനുവരി 19നു നടത്തിയ മാർച്ചിനിടയിൽ വടകര പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടറും കിയോസ്കും ജനലുകളും നശിപ്പിച്ചതായാണു കേസ്.
റിയാസ് ഒന്നാം പ്രതിയായ കേസിൽ 12 പ്രതികളുണ്ട്. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു തപാൽ വകുപ്പിനു വേണ്ടി പോസ്റ്റ് മാസ്റ്റർ കെ രാജൻ നൽകിയ ഹർജിയിൽ 9 വർഷം മുൻപ് വിധിയായിരുന്നു. എന്നാൽ നഷ്ട്ടപരിഹാരം അടയ്ക്കുന്നത് വൈകിയതിനാൽ പലിശയും കോടതിച്ചെലവും ചേർത്താണ് സബ് ജഡ്ജി ജോജി തോമസ് മുൻപാകെ 3.81 ലക്ഷം രൂപ അടക്കേണ്ടി വന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 23, 2023 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസിൽ DYFI 3.8 ലക്ഷം നഷ്ടപരിഹാരം അടച്ചു