'നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാന്‍ എന്ന എസ്.എഫ്.ഐക്കാരുടെ ചോദ്യമാണ് തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നത്'; ഹരിത നേതാവ്
- Published by:Arun krishna
- news18-malayalam
Last Updated:
സദാചാര - ധാര്മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എം - എസ്.എഫ്.ഐ സംഘങ്ങളുടെ കൂടി ഉല്പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് അഡ്വ. കെ തൊഹാനി പറഞ്ഞു.
പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയതിന് യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എംഎസ്എഫ്-ഹരിത നേതാവ് അഡ്വ.കെ തൊഹാനി. സദാചാര – ധാര്മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എം – എസ്.എഫ്.ഐ സംഘങ്ങളുടെ കൂടി ഉല്പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് അഡ്വ. കെ തൊഹാനി പറഞ്ഞു.
എസ്.എഫ്.ഐ കൂടി ചേര്ന്ന് നിര്മിച്ച ഇക്കോ സിസ്റ്റത്തിലാണ് തൊപ്പിയെ പോലുള്ളവര്ക്ക് കേട്ടാലറക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായില് തോന്നുന്നത് പറയിപ്പിക്കാനും കഴിയുന്നതെന്നും ഹരിത നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.
advertisement
കെ. തൊഹാനിയുടെ ഫേസ്ബുക്ക് കുറിപ്പ് …..
‘തൊപ്പി’ തനിച്ചല്ല
‘തൊപ്പി’ എന്ന യൂട്യൂബറുടെ അശ്ലീല സംഭാഷണം ഇപ്പോള് ചൂടുള്ള ചർച്ചയാണ്. ‘തൊപ്പി’ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഡി.വൈ.എഫ്.ഐ മുതല് ദേശാഭിമാനി വരെ ഞെട്ടല് രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
തൊപ്പിയുടെ അശ്ലീലത്തെ വിമര്ശിക്കുന്നവരെ ലിബറല് സംഘങ്ങള് നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മള് കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളില് എസ്.എഫ്.ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണത്.
advertisement
ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള് എഴുതിയ പോസ്റ്ററുകളും കാംപസുകളില് സ്ഥാപിച്ചത് എസ്.എഫ്.ഐ അല്ലേ ?. നിങ്ങളാരാണ് സദാചാരം തീരുമാനിക്കാന് ?. നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാന് എന്നതായിരുന്നു എസ്.എഫ്.ഐക്കാരുടെ ചോദ്യം. അതേ ചോദ്യമാണ് ഇപ്പോള് തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നത്.
advertisement
എസ്.എഫ്.ഐ കൂടി ചേര്ന്ന് നിര്മിച്ച ഇക്കോ സിസ്റ്റത്തിലാണ് തൊപ്പിയെ പോലുള്ളവര്ക്ക് കേട്ടാലറക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായില് തോന്നുന്നത് പറയിപ്പിക്കാനും കഴിയുന്നത്. സദാചാര – ധാര്മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എം – എസ്.എഫ്.ഐ സംഘങ്ങളുടെ കൂടി ഉല്പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 24, 2023 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാന്‍ എന്ന എസ്.എഫ്.ഐക്കാരുടെ ചോദ്യമാണ് തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നത്'; ഹരിത നേതാവ്