TRENDING:

യൂട്യൂബിലൂടെ അപമാനിച്ചു; ഗായകൻ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

Last Updated:

ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ അപവാദപ്രചരണമുണ്ടായതെന്ന് എം ജി ശ്രീകുമാര്‍ പരാതിയില്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ അപവാദപ്രചരണമുണ്ടായതെന്ന് എം ജി ശ്രീകുമാര്‍ പരാതിയില്‍ പറയുന്നു.
advertisement

പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളാണ് യൂട്യൂബ് ചാനലിലൂടെ എം.ജി ശ്രീകുമാറിന് എതിരെ വീഡിയോ പ്രചരിപ്പിച്ചത്. മത്സരത്തിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് വിദ്യാർഥികൾ വീഡിയോയിൽ ആരോപിച്ചത്.

Also Read 'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും'; സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാൽ

സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് വിദ്യാർഥികൾ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ അഞ്ച് ലക്ഷത്തോളം പേര്‍ കണ്ടിരുന്നു. ഇതേ തുടർന്നാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക്‌ പരാതി നല്‍കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂട്യൂബിലൂടെ അപമാനിച്ചു; ഗായകൻ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories