നിലവില്‍ ഒഴിവാക്കപ്പെട്ടവര്‍ക്കു വീണ്ടും പേര് ചേര്‍ക്കാന്‍ ഫോം 6 പൂരിപ്പിച്ചു നല്‍കണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. വിദേശത്തുള്ളവര്‍ക്കു പേരു ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.
advertisement
ജനുവരി 22 വരെയാണ് പരാതികളും മറ്റും പരിഗണിക്കുക. ഹിയറിങ്ങില്‍ പരാതി ഉണ്ടെങ്കില്‍ 15 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. അതിലും പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിക്കാം.
കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് വോട്ടുണ്ടോ എന്ന് എല്ലാവരും ഉറപ്പിക്കണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ്, voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
