ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് സമുദായത്തെ ഒറ്റുകൊടുക്കുന്ന തരത്തിലുള്ളതാണ്. ആര്‍.എസ്.എസിന്റെ മുസ്ലിം വിരുദ്ധ രാഷട്രീയത്തിന് ഒരു കൈ സഹായമാണിതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ കോ- ലീ - ബി സഖ്യം മറയില്ലാതെ വന്നിരിക്കുകയാണെന്നും യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന ഭയമാണ് പ്രതിപക്ഷ പ്രക്ഷോഭത്തിന് കാരണമെന്നും ലേഖനം പറയുന്നു. 116 കോടിയുടെ സ്വര്‍ണ്ണം തട്ടിയ നേതാവിന്റെ പാര്‍ട്ടിയും സമരത്തിലുണ്ടെന്ന പരിഹാസവും യൂത്ത് ലീഗിനെതിരെ ഉയര്‍ത്തുന്നുണ്ട്.
advertisement
You may also like:റംസിയുടെ ആത്മഹത്യ: മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി ലക്ഷ്മി പ്രമോദ് [NEWS]KT Jaleel | കെ.ടി ജലീലിന്‍റെ മൊഴി തൃപതികരം; മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
ഇന്നലെ കാന്തപുരം സമസ്ത യുവജന സംഘടനയായ എസ്.വൈ.എസും ജലീലിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. ജലീലിനെതിരെയുള്ള നീക്കം വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങുകയാണെന്നും ഇതിനെ സഹായിക്കുന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭമെന്നും എസ്.വൈ.എസ് വ്യക്തമാക്കിയിരുന്നു.