TRENDING:

കൊച്ചിയിലെ സ്വകാര്യആശുപത്രി ശുചിമുറിയിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം; ചികിത്സക്കെത്തിയ 17 വയസ്സുകാരിയുടേത്

Last Updated:

സംഭവിച്ചത് മാസം തികയാതെയുള്ള പ്രസവമെന്നാണ് ഡോക്ടർമാരും മൊഴി നൽകിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ചികിത്സക്കെത്തിയ 17 വയസ്സുകാരിയുടെ ഭ്രൂണമാണിതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
News18 Malayalam
News18 Malayalam
advertisement

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് പോക്സോ കേസ് എടുത്തു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ രാവിലെയായിരുന്നു 6 മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം  കണ്ടെത്തിയത്. ആശുപത്രിയിലെ ശൂചീകരണ തൊഴിലാളികളാണ് ശുചി മുറിയിൽ  മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് ബോദ്ധ്യപ്പെടുന്നത്.

വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കായുള്ള അന്വേഷണം തുടങ്ങി.

advertisement

Also Read- ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകി; റസ്റ്ററന്റ് ഉടമയെ സ്വിഗ്ഗി ഡെലവെറി ബോയ് കൊലപ്പെടുത്തി

എറണാകുളം സൗത്ത് പൊലീസ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ഇതു സംബന്ധിച്ച ദുരൂഹതകൾ നിലനിന്നിരുന്നു. എന്നാൽ പെൺകുട്ടിക്കോ അമ്മയ്ക്കോ  കുട്ടിയുടെ മരണത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിയുന്നത്. മാസം തികയാതെയുള്ള പ്രസവ മാണിതെന്ന് ഡോകടർമാർ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ  പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടതുണ്ടോയെന്ന്  പോക്സോ കേസ് നിയമവശങ്ങൾ  പരിശോധിച്ചതിന്  ശേഷമായിരിക്കും എന്നും പോലീസ് അറിയിച്ചു.

advertisement

പോക്സോ കേസിൻ്റെ  പരിധിയിൽപ്പെടുന്നതിനാൽ  പെൺകുട്ടിയെ ഗർഭണിയാക്കിയ   യുവാവിനെതിരെ പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. നവജാതശിശുവിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവിച്ചത് മാസം തികയാതെയുള്ള പ്രസവമെന്നാണ് ഡോക്ടർമാരും മൊഴി നൽകിയിരിക്കുന്നത്. 17വയസ്സുകാരിക്കും അമ്മക്കും കുട്ടിയുടെ മരണത്തിൽ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ തീകൊളുത്തിയശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു

കുട്ടികളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഏഴ് വയസുള്ള വയസ്സുള്ള കുഞ്ഞുങ്ങള്‍ മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമാണ്.

advertisement

മണ്ണെണ്ണ ഒഴിച്ചാണ് അഞ്ജു മക്കളെ തീ കൊളുത്തി കൊന്നത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കള്‍ രണ്ടു പേരും മരിച്ചിരുന്നു. അഞ്ജുവിന്റെ നില ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിലെ സ്വകാര്യആശുപത്രി ശുചിമുറിയിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം; ചികിത്സക്കെത്തിയ 17 വയസ്സുകാരിയുടേത്
Open in App
Home
Video
Impact Shorts
Web Stories