ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകി; റസ്റ്ററന്റ് ഉടമയെ സ്വിഗ്ഗി ഡെലവെറി ബോയ് കൊലപ്പെടുത്തി

Last Updated:

ചിക്കൻ ബിരിയാണിയും പൂരി സബ്സിയും വാങ്ങാനായാണ് സ്വിഗ്ഗി ഡെലിവറി ബോയ് റസ്റ്ററന്റിൽ എത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഗ്രേറ്റർ നോയിഡ: ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതിന്റെ പേരിൽ റസ്റ്ററന്റ് ഉടമയെ സ്വിഗ്ഗി ഡെലിവെറി ബോയ് കൊലപ്പെടുത്തി. ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ഗ്രേറ്റർ നോയിഡയിലെ മിത്ര കോംപ്ലക്സിലാണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ഓർഡർ ലഭിച്ച ചിക്കൻ ബിരിയാണിയും പൂരി സബ്സിയും വാങ്ങാനായാണ് സ്വിഗ്ഗി ഡെലിവറി ബോയ് റസ്റ്ററന്റിൽ എത്തിയത്. ബിരിയാണി കൃത്യസമയത്ത് തന്നെ നൽകിയെങ്കിലും പൂരി സബ്സി റെഡിയാകാൻ അൽപം സമയം കൂടി എടുക്കുമെന്ന് റസ്റ്ററന്റ് ജീവനക്കാരൻ ഡെലിവെറി ബോയിയെ അറിയിച്ചു.
ഇതോടെ ഡെലിവറി ബോയ് ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇയാൾ റസ്റ്ററന്റ് ജീവനക്കാരനെ അസഭ്യം പറഞ്ഞതായും എൻഡിവി റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്താണ് റസ്റ്ററന്റ് ഉടമയായ സുനിൽ അഗർവാൾ വഴക്ക് തീർക്കാനായി ഇടപെട്ടത്. ഇതോടെ ഡെലിവറി ബോയ് സുനിൽകുമാറിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡെലിവെറി ബോയിക്കൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
ഉടനെ തന്നെ റസ്റ്ററന്റ് ജീവനക്കാർ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തെ കുറിച്ച് റസ്റ്ററന്റിന് സമീപം താമസിക്കുന്ന രാകേഷ് നഗർ എന്നയാളെ ഉദ്ധരിച്ച് എൻഡിവി റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ,
"ഞാൻ എത്തുമ്പോൾ അദ്ദേഹത്തിന് ശ്വാസമുണ്ടായിരുന്നു. ഉടനെ തന്നെ വെടിയേറ്റ കാര്യം ജീവനക്കാരെ അറിയിച്ചു. ആദ്യം 100 ഡയൽ ചെയ്തു, തുടർന്ന് ആംബുലൻസിനും വിളിച്ചു. എന്നാൽ പിന്നീട് ഞങ്ങളുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു".
advertisement
ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഡെലിവറി ബോയ് റസ്റ്ററന്റ് ഉടമയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിശാൽ പാണ്ഡേ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മൂന്ന് ടീമുകളാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്.
അമ്മയും മകനും ഒരുമിച്ചു യാത്രചെയ്താൽ കമ്പികൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ പിടികൂടുമോ?
കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാആക്രമണം. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് ആണ് സംഭവം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
advertisement
ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികില്‍ വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.
തുടര്‍ന്ന് വാഹനത്തില്‍ നിന്നും മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പി വടി കൊണ്ട് മര്‍ദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും പ്രതി പൊതിരെ തല്ലി. മര്‍ദനത്തില്‍ ഷംലയുടെ കൈകള്‍ക്കും, മുതുകിനും സാരമായി പരുക്കേറ്റു. അതുവഴി പോയ ആളുകള്‍ സംഭവം കണ്ടെങ്കിലും പ്രതികരിച്ചില്ല എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ വിവരം ഉടന്‍ പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
advertisement
പൊലീസ് സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കു പോയി. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മടങ്ങി. സംഭവത്തില്‍ കേസെടുത്ത പരവൂര്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.
നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറഞ്ഞു. പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഒളിവിലെന്ന് പൊലീസ് പറയുന്നു. മർദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകി; റസ്റ്ററന്റ് ഉടമയെ സ്വിഗ്ഗി ഡെലവെറി ബോയ് കൊലപ്പെടുത്തി
Next Article
advertisement
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
  • തിരുവനന്തപുരം ജയിലില്‍ മര്‍ദനമേറ്റ തടവുകാരന്‍ ബിജു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്.

  • സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ബിജുവിനെ 13ന് ജയിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

  • ജയിൽ അധികൃതർ മർദനമില്ലെന്ന് അവകാശപ്പെടുന്നു, സിസി ടിവി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഉണ്ടെന്നും പറയുന്നു.

View All
advertisement