Also Read- വൈദ്യതി സ്മാർട്ട് മീറ്ററിനെ കേരളത്തിലെ തൊഴിലാളി സംഘടനകൾ എന്തു കൊണ്ട് എതിർക്കുന്നു ?
കേന്ദ്ര സർക്കാര്‍ എംപാനൽ ചെയ്ത സ്വകാര്യ കമ്പനികൾക്കാണ് സ്മാർട്ട് മീറ്റർ സ്ഥാപിന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ചുമതല. കമ്പനിയുടെ മുടക്കു മുതൽ ഉപയോക്താക്കൾ 93 മാസം കൊണ്ട് വൈദ്യുതി ചാർജിനൊപ്പം തിരികെ നൽകണം. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെന്നും ഈ രീതിയിൽ സ്ഥാപിക്കുന്നത് സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതായതിനാൽ യോജിക്കാനാവില്ലെന്നും യൂണിയൻ നേതാക്കളായ എളമരം കരീം, ആർ ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു. ഉപയോക്താക്കളുടെയും ബോർഡിന്റെയും ഡാറ്റയും ബില്ലിങ് വിവരങ്ങളും ചോരുന്നതാണ് പദ്ധതിയെന്നും അവർ ചൂണ്ടിക്കാട്ടി. കാനം രാജേന്ദ്രന് ചർച്ചയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിലും ഇതേ അഭിപ്രായം രേഖാമൂലം മന്ത്രിയെ അറിയിച്ചു.
advertisement
Also read-വീടുകളിലെ വൈദ്യുതി ഉപഭോഗം അളക്കാനുള്ള സ്മാര്‍ട്ട് മീറ്റര്‍ അപകടകരമോ?
പദ്ധതി നടപ്പാക്കണമെന്ന് തനിക്ക് പ്രത്യേക താൽപര്യമൊന്നുമില്ലെന്നും നടപ്പായില്ലെങ്കിൽ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സബ്സിഡി നഷ്ടമാകുമെന്നും മന്ത്രി കൃഷ്ണൻ കൂട്ടി ചൂണ്ടിക്കാട്ടി. വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള തുകയുടെ 60 ശതമാനവും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ 15 ശതമാനവും (പരമാവധി 900 രൂപ) കേന്ദ്ര സബ്സിഡി ആണ്. കേന്ദ്ര നിർദേശം അനുസരിച്ചില്ലെങ്കിൽ ഈ തുക നഷ്ടപ്പെടും. സ്മാർട്ട് മീറ്റർ നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് അധിക കടമെടുക്കാനുള്ള പരിധിയിലും നിയന്ത്രണം വരാമെന്ന് മന്ത്രി പറഞ്ഞു.