സ്മാര്ട് മീറ്റര് സ്ഥാപിക്കാനുള്ള പ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് കെ.എസ്.ഇ.ബി. ആദ്യ ഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കുന്നത്. സ്മാർട്ട് മീറ്ററിനെപ്പറ്റി കൂടുതലറിയാം.
വീടുകളില് വൈദ്യുത ഉപയോഗം രേഖപ്പെടുത്താന് ഉപയോഗിക്കുന്ന പഴയ അനലോഗ് മീറ്ററുകള്ക്ക് പകരമുള്ള ഡിജിറ്റല് മീറ്ററാണ് സ്മാര്ട്ട് മീറ്റര്. 2006ല് കാലിഫോര്ണിയ ആസ്ഥാനമായുള്ള പസഫിക് ഗ്യാസ് & ഇലക്ട്രിക് എന്ന അമേരിക്കന് കമ്പനി ആണ് ആദ്യമായി സ്മാര്ട്ട് മീറ്ററുകള് പുറത്തിറക്കിയത്. ഇതിനു പിന്നാലെ നിരവധി കമ്പനികള് സ്മാര്ട് മീറ്ററുകള് പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്മാര്ട് മീറ്റര് അത് ഘടിപ്പിച്ചിട്ടുള്ള സിസ്റ്റത്തിലോ ഔട്ട്ലെറ്റിലോ ഉള്ള വൈദ്യുത ഉപയോഗത്തെ ട്രാക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനു പുറമെ, സ്മാര്ട് മീറ്ററുകള് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും പണം ലാഭിക്കാനും സഹായിക്കുന്നു. ഈ മീറ്റര് നമുക്ക് എവിടെയിരുന്ന് വേണമെങ്കിലും നിയന്ത്രിക്കാവുന്നതാണ്.
യു.എസ്. എനര്ജി ഇന്ഫര്മേഷന് അഡ്മിനിസ്ട്രേഷന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, അമേരിക്കയിലുടനീളമുള്ള ഏകദേശം 12 മില്യണ് വാണിജ്യ മേഖലകളില് സ്മാര്ട് മീറ്ററുകള് സജ്ജീകരിച്ചിട്ടുണ്ടെന്നും 90 മില്യണിലധികം വീടുകളിലും സമാനമായി സജ്ജീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
Also Read- 24 ദിവസത്തിനുള്ളില് 18 ഭൂകമ്പങ്ങള്: വലിയൊരു ഭൂമി കുലുക്കത്തിന് ലോകം സാക്ഷിയാകുമോ?
സ്മാര്ട്ട് മീറ്ററിംഗ് സംവിധാനം, ബിസിനസുകള്ക്ക് അവര് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ട്രാക്ക് സൂക്ഷിക്കാനുള്ള അവസരം നല്കുന്നു. ഇതുവഴി ആവശ്യമെങ്കില് അവരുടെ വൈദ്യുതി ഉപയോഗം ക്രമീകരിക്കാനാകും. വൈദ്യുതി ഉപയോഗം അളക്കുന്നതിനു പുറമേ, വൈദ്യുതി എപ്പോള് ഉപയോഗിക്കുന്നു, ഒരു സമയം എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നു, എവിടെയൊക്കെയാണ് അത് ഉപയോഗിക്കുന്നത് എന്നിവ ഉള്പ്പെടെയുള്ള വിവരങ്ങള് സ്മാര്ട്ട് മീറ്ററുകള് രേഖപ്പെടുത്തുന്നു. സ്മാര്ട് മീറ്ററുകളുടെ വരവോടെ മിക്ക ഇലക്ട്രിക്, ഗ്യാസ്, വാട്ടര്, മറ്റ് യൂട്ടിലിറ്റി കമ്പനികളും അവരുടെ ചെലവുകള് നിര്ണ്ണയിക്കുന്നതിന് സ്മാര്ട്ട് മീറ്ററിംഗ് രീതി സ്വീകരിച്ചിട്ടുണ്ട്.
Also Read- എന്താണ് ഇന്ത്യയുടെ പുതിയ ഡാറ്റ സംരക്ഷണ ബിൽ? മറ്റിടങ്ങളിലെ നിയമങ്ങളുമായുള്ള വ്യത്യാസം എന്ത്?
വീടുകളിലും ഓഫീസുകളിലും സ്മാര്ട് മീറ്ററുകള് ഒരുപോലെയാണ് പ്രവര്ത്തിക്കുന്നത്. വൈഫൈ ഇല്ലാതെയാണ് സ്മാര്ട് മീറ്ററുകള് പ്രവര്ത്തിക്കുന്നത്. വീടുകളില് സ്മാര്ട് മീറ്റര് ഇന്സ്റ്റാള് ചെയ്യണോ വേണ്ടയോ എന്ന് ഉടമകള്ക്ക് തീരുമാനിക്കാം. എന്നാല്, ഒരാള് ഒരു വീട് വാടകയ്ക്കെടുക്കുകയാണെങ്കിലോ ബിസിനസ്സ് ഉടമ ഒരു ഓഫീസ് വാടകയ്ക്കെടുക്കുകയാണെങ്കിലോ, ഒരു സ്മാര്ട്ട് മീറ്റര് ഇന്സ്റ്റാള് ചെയ്യണോ വേണ്ടയോ എന്ന് അവര്ക്ക് തെരഞ്ഞെടുക്കാന് സാധിക്കില്ല.
യുകെയിലും മറ്റ് പല രാജ്യങ്ങളിലും സ്മാര്ട് മീറ്ററുകള് നിയന്ത്രിക്കുന്നത് സര്ക്കാരാണ്. അമേരിക്കയില് ഇതിനായി ഓരോ സംസ്ഥാനത്തിനും സ്വന്തം യൂട്ടിലിറ്റി പ്രൊവൈഡര്മാര് ഉണ്ട്. അതിനാല്, നമ്മള് താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് മാത്രമേ സ്മാര്ട് മീറ്ററുകള് ആക്സസ് ചെയ്യാന് സാധിക്കൂ.
എന്നാല്, സ്മാര്ട് മീറ്ററുകള് കണ്ക്ട് ചെയ്ത നെറ്റ്വര്ക്കുകളില് പ്രവര്ത്തിക്കുന്നതു കൊണ്ട് സൈബര് സുരക്ഷ സംബന്ധിച്ച ചില അപകടസാധ്യതകളും ഇതിനുണ്ട്. ഹാക്കര്മാര്ക്ക് എളുപ്പത്തില് തന്നെ ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കാന് സാധിക്കും. അമിത വോള്ട്ടേജില് വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട് എന്ന അപകടസാധ്യത കൂടി സ്മാര്ട് മീറ്ററുകള്ക്കുണ്ട്. ഇത്തരം ഉപകരണങ്ങള് തെറ്റായ രീതിയില് ഇന്സ്റ്റാള് ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള് സംഭവിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.