കേരളത്തിലെ 63 പട്ടണങ്ങളിൽ പ്രതിമാസം 200 യൂണിറ്റിനുമുകളിൽ ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 2018-ൽ കേന്ദ്രസഹായത്തോടെ 241 കോടിയുടെ പദ്ധതി അനുവദിച്ചിരുന്നു. എന്നാൽ,ഇതുവരെ യാഥാർഥ്യമായില്ല. പലവട്ടം ടെൻഡർ വിളിച്ചപ്പോഴും മീറ്ററൊന്നിന് പതിനായിരം രൂപവരെ കമ്പനികൾ ആവശ്യപ്പെട്ടതിനാലാണ് ഇത് നടപ്പാക്കാനാകാതെ പോയത്.
സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിൽ കെ.എസ്.ഇ.ബി. മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വൈദ്യുതി മന്ത്രിയും കെ.എസ്.ഇ.ബിയിലെ യൂണിയനുകളും തമ്മിൽ ഇന്ന് ചര്‍ച്ച നടക്കും. 15-നു മുമ്പ് സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിന്റെ ഒന്നാംഘട്ട പുരോഗതി അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിൽ ടെൻഡർവിളിപോലും പൂർത്തിയായിട്ടില്ല. പദ്ധതി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്ഇബിക്ക് നൽകിയ കോടികളുടെ സഹായധനം തിരിച്ചെടുക്കേണ്ടിവരുമെന്നാണ് ഊർജ മന്ത്രാലയം നൽകിയ മുന്നറിയിപ്പ്.
ടെൻഡർ നൽകുന്നത് ഇനിയും വൈകിയാൽ കേന്ദ്രം മുൻകൂറായി നൽകിയ 67 കോടി തിരിച്ചുപിടിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുന്നത്.
Also read-വീടുകളിലെ വൈദ്യുതി ഉപഭോഗം അളക്കാനുള്ള സ്മാര്‍ട്ട് മീറ്റര്‍ അപകടകരമോ?
തൊഴിലാളി യൂണിയനുകളുടെ വാദം
സർക്കാർ വാദം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.