TRENDING:

മ‍ൃഗശാലയെക്കുറിച്ച് എം വി ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ്; ചിതറിയോടി സ്ത്രീകള്‍

Last Updated:

നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിക്കിടെ വേദിയിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. കരിമ്പം കില ഉപകേന്ദ്രത്തിൽ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ സ്ത്രികൾ ചിതറിയോടുകയായിരുന്നു. സ്ത്രികൾ ഇരുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പുറത്തേയ്ക്ക് ഇഴഞ്ഞുപോയപ്പോഴാണ് രംഗം ശാന്തമായത്. വേദിയുടെ പരിസരത്ത് ചേരയാണ് ഇഴഞ്ഞെത്തിയത്.
advertisement

നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ പാമ്പ് വന്ന കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടർ പ്രസംഗം. കാടുമൂടി കിടക്കുന്ന സ്ഥലമായതിനാലാണ് ഇവിടെ ഇത്തരത്തിലുളള സംഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also  read-ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എം വി ഗോവിന്ദൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതെസമയം ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ പൊലീസിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിവേഗത്തിലാണ്‌ പൊലീസ്‌ കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതിയെ പിടികൂടിയതുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പൊലീസും ആഭ്യന്തര വകുപ്പും നടത്തിയ പ്രവർത്തനം ശ്ലാഘനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മ‍ൃഗശാലയെക്കുറിച്ച് എം വി ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ്; ചിതറിയോടി സ്ത്രീകള്‍
Open in App
Home
Video
Impact Shorts
Web Stories