ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എം വി ഗോവിന്ദൻ
- Published by:Sarika KP
- news18-malayalam
Last Updated:
ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതെന്നും ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ: ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ പൊലീസിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിവേഗത്തിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതിയെ പിടികൂടിയതുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പൊലീസും ആഭ്യന്തര വകുപ്പും നടത്തിയ പ്രവർത്തനം ശ്ലാഘനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
Also read-‘മാപ്പ് മകളേ’ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസൂകാർ മാത്രമാണ്; അല്ലാതെ നമ്മളല്ല’; എം. പദ്മകുമാർ
അഞ്ച് വയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താൻ വൈകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അവർക്ക് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണെന്നും ഏത് വിഷയത്തെയും എങ്ങനെ സർക്കാർ വിരുദ്ധമാക്കാൻ കഴിയുക എന്നാണ് പ്രതിപക്ഷം നോക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതെന്നും ഗോവിന്ദൻ പറഞ്ഞു.
advertisement
അതേസമയം പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ എം. പദ്മകുമാറും രംഗത്തെത്തിയിരുന്നു. നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണന്നാണ് പദ്മകുമാർ കുറിച്ചത്. ആര് ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പോലീസെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 31, 2023 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എം വി ഗോവിന്ദൻ


