TRENDING:ഹലോ ഉസ്മാനാണോ.... ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി [NEWS]'മദ്യത്തിന് വിൽപ്പന നികുതി 35 ശതമാനം വരെ കൂട്ടും' അപ്പോൾ എന്തു വില കൊടുക്കേണ്ടി വരും? [NEWS] 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: ധനമന്ത്രി വൈകിട്ട് നാലിന് വിശദാംശങ്ങൾ പ്രഖ്യാപിക്കും [NEWS]
advertisement
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തിയ ആദ്യ വിമാനത്തിൽ ഉസ്മാനും നാട്ടിലെത്തിയിരുന്നു.
രമേശ് ചെന്നിത്തല സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങളുടെ പേരിൽ മോശമായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് ഉസ്മാൻ നേരത്തെ വ്യക്തമാക്കിയിരു്നു. ഒഐസിസി വര്‍ഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചിരുന്നു. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പര്‍ അദ്ദേഹം നല്‍കി. അവർക്ക് ഭക്ഷണം എത്തിച്ചെന്നും ഉസ്മാൻ പറഞ്ഞു.
ഗര്‍ഭിണിയായ മകള്‍ക്കൊപ്പം ഞായറാഴ്ചയാണ് ഉസ്മാൻ നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയി.