'മദ്യത്തിന് വിൽപ്പന നികുതി 35 ശതമാനം വരെ കൂട്ടും' അപ്പോൾ എന്തു വില കൊടുക്കണം?

Last Updated:

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് നിലവിൽ 212 ശതമാനമാണ് നികുതി. വിലകുറഞ്ഞവയ്ക്ക് 202 ശതമാനവും ബിയറിന് 102 ശതമാനവുമാണ് നികുതി.

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന് വില കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിൽപന നികുതിയിൽ പത്ത് മുതൽ 35 ശതമാനം വരെ വർധന വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പ്രബല്യത്തിൽ വരുമ്പോൾ ഇഷ്ട ബ്രാൻഡിന് എത്ര രൂപ കൂടുമെന്ന ചിന്തയിലാണ് മദ്യ പൻമാർ.
advertisement
മദ്യത്തിന്റെ യാഥാർഥ വില കേട്ടാൽ ഞെട്ടും
സാധരണക്കാരായ മദ്യപൻമാരുടെ ലക്ഷ്വറിബ്രാന്‍ഡായ ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം 167.36 രൂപയ്ക്കാണ് സര്‍ക്കാര്‍ വാങ്ങുന്നത്. വില കുറഞ്ഞ റമ്മായ ഹെർക്കുലീസിന് 63.95 രൂപയും  ഓള്‍ഡ് മങ്ക് റമ്മിന് 71.64 രൂപയുമാണ്. ഓഫിസേഴ്‌സ് ചോയ്‌സ് ബ്രാന്‍ഡി 750 മില്ലി - 60.49 രൂപ. ബിജോയ്‌സ് പ്രീമിയം ബ്രന്‍ഡി- 52.43 രൂപ, ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി 58.27 രൂപ. ഈ വിലയ്ക്കാണ് സർക്കാർ മദ്യകമ്പനികളിൽ നിന്നും മദ്യം വാങ്ങുന്നത്. എന്നാൽ ഈ മദ്യത്തിനു മേൽ ചുമത്തുന്ന വിൽപന നികുതി 200 ശതമാനത്തിനും മുകളിലാണ്. ഇതു കൂടാതെയാണ് നികുതി 35 ശതമാനം വരെ വർധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
വില കൂടുന്നത് ഇങ്ങന
മദ്യക്കമ്പനികളില്‍നിന്ന് വാങ്ങുന്ന മദ്യത്തിനു മേൽ വിൽപന നികുതി, എക്‌സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്‌സൈസ് ഈടാക്കുന്ന ഫീസ്), ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവ ഉൾപ്പെടുത്തിയുള്ള വിലയ്ക്കാണ് മദ്യം വിൽപനയ്ക്ക് എത്തുന്നത്.
വിൽപന നികുതി ഇങ്ങനെ
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് നിലവിൽ 212 ശതമാനമാണ് നികുതി. വിലകുറഞ്ഞവയ്ക്ക്  202 ശതമാനവും ബിയറിന്  102 ശതമാനവുമാണ് നികുതി.
2018-19 ബജറ്റില്‍ 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും വർധിപ്പിച്ചു. 2019-20ലെ ബജറ്റില്‍ ഈ നികുതി 2 ശതമാനം വര്‍ധിപ്പിച്ചു. ഇതു കൂടാതെയാണ് ഇപ്പോൾ പത്ത് മുതൽ 35 ശതമാനം വരെ നികുതി കൂട്ടുന്നത്.
advertisement
എക്‌സൈസ് ഡ്യൂട്ടി ഇങ്ങനെ
കെയ്‌സിന് 235രൂപയ്ക്ക് മുകളിലും 250രൂപയ്ക്ക് താഴെയുമുള്ള മദ്യത്തിന് വാങ്ങുന്ന വിലയുടെ 21%. 250രൂപയ്ക്കും 300നും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്‌സിന് 22.5%. 300രൂപയ്ക്കും 400രൂപയ്ക്കും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്‌സിന് 22.5%.  400രൂപയ്ക്കും 500രൂപയ്ക്കും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്‌സിന് 23.5%.  500രൂപയ്ക്കും 1000രൂപയ്ക്കും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്‌സിന് 23.5%. 1000 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യത്തിന് 23.5%
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മദ്യത്തിന് വിൽപ്പന നികുതി 35 ശതമാനം വരെ കൂട്ടും' അപ്പോൾ എന്തു വില കൊടുക്കണം?
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement