• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • FM Nirmala Sitharaman: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: ധനമന്ത്രി വൈകിട്ട് നാലിന് വിശദാംശങ്ങൾ പ്രഖ്യാപിക്കും

FM Nirmala Sitharaman: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: ധനമന്ത്രി വൈകിട്ട് നാലിന് വിശദാംശങ്ങൾ പ്രഖ്യാപിക്കും

FM Nirmala Sitharaman's Speech: ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്ക് പാക്കേജില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് കരുതുന്നത്.

Nirmala-Sitharaman

Nirmala-Sitharaman

  • Share this:
    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ കോവിഡ് പാക്കേജുകളിൽ ഒന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും സ്പർശിക്കുന്നതാകും പാക്കേജെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

    ചൊവാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും ധനമന്ത്രി പ്രഖ്യാപിക്കുക എന്നാണ് സൂചന. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്.

    TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]

    ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്ക് പാക്കേജില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് കരുതുന്നത്. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതാകും പാക്കേജിലെ പ്രഖ്യാപനങ്ങൾ.

    Published by:Rajesh V
    First published: