TRENDING:

സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ അന്വേഷണം മലയാള സിനിമയിലേക്കും; സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടി സ്പെഷ്യല്‍ ബ്രാഞ്ച്

Last Updated:

2019 ജനുവരി മുതലുള്ള സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് തേടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. 2019 ജനുവരി 1 മുതലുള്ള സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് തേടി. കള്ളപ്പണം സിനിമ മേഖലയിൽ ഉപയോഗിച്ചോയെന്നാണ് പരിശോധന.
advertisement

സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങൾക്ക് സിനിമ മേഖലയിലുള്ള ബന്ധത്തിന് തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസ് അന്വേഷണം. സിനിമ നിർമാണത്തിന് പണം മുടക്കിയവരെക്കുറിച്ചാണ് പരിശോധിക്കുന്നത്. പണം എവിടെ നിന്ന് വന്നു, ആരൊക്കെ നിക്ഷേപിച്ചു എന്നി വിവരങ്ങൾ നൽകണം. ഇതോടൊപ്പം അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും നൽകിയ തുകയുടെ വിവരവും തേടിയിട്ടുണ്ട്. ഇത് എത്രയും വേഗം വിവരം നൽകാൻ ആണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ നിർദ്ദേശം.

Also Read: മമ്മൂട്ടിയുടെ പിറന്നാളിന് പോകാൻ വാശി പിടിച്ച മിടുക്കി ഇവളാണ്; പീലിക്കുഞ്ഞ് എന്ന ദുവ മോൾ

advertisement

സാമ്പത്തികമായി സിനിമ പരാജയപ്പെട്ടിട്ടും ചില നിർമാതാക്കൾ വീണ്ടും ഈ മേഖലയിൽ പണം നിക്ഷേപിക്കുന്നു. ഇത് സ്വർണ്ണക്കടത്ത്, മയക്കു മരുന്ന് ഇടപാടുകാരിൽ നിന്നും ലഭിക്കുന്നതാണോ എന്ന സംശയം പോലീസിന് ഉണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അഭിനേതാക്കൾ അടക്കമുള്ള സിനിമ പ്രവർത്തകരെ നേരത്തേ പിടികൂടിയിരുന്നു. എന്നാൽ നിരവധി തവണ ആരോപണം ഉയർന്നിട്ടും സിനിമ നിർമാണ മേഖലയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് കാര്യമായ അന്വേഷണം സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

സിനിമ നിർമാണ മേഖലയിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി നിർമാതാക്കൾ പറഞ്ഞു.2019 ജനുവരി 1 ശേഷമുള്ള ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറച്ചാണ് പരിശോധിക്കുന്നത്. 140 ലധികം സിനിമകൾ ആണ് ഈ കാലയളവിൽ നിർമിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ അന്വേഷണം മലയാള സിനിമയിലേക്കും; സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടി സ്പെഷ്യല്‍ ബ്രാഞ്ച്
Open in App
Home
Video
Impact Shorts
Web Stories