കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജി എതിർത്താണ് എൻഐഎ കോടതിയിൽ നിലപാട് അറിയിച്ചത്. ഇരുപത്തിയഞ്ചാം പ്രതി ഷംസുദ്ദീൻ കേസിലെ മുഖ്യ പ്രതിയാണ്. വിമാനത്താവളങ്ങൾ വഴി സ്വർണ്ണം കടത്തിയ കേസിന്‍റെ ഗൂഢാലോചന ഷംസുദ്ദീന്റെ അറിവോടെയാണെന്നും എൻഐഎ കോടതിയിൽ അറിയിച്ചു.
സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി നിന്ന അഞ്ചുപേരെ കൂടി എൻഐഎ കേസിൽ പ്രതി ചേർത്തു. കുന്നമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കൊയമ്പത്തൂർ സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹുദ് ഷമീർ എന്നിവരെയാണ് പ്രതി ചേർത്തത്. ഇതോടെ പ്രതികളുടെ എണ്ണം 30 ആയി.
പ്രതികൾക്ക് ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കൊയമ്പത്തൂരിൽ സ്വർണ്ണ വ്യാപാരിയായ നന്ദഗോപാലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ ക്രോസ്‌കട്ട് റോഡിലുള്ള ഇയാളുടെ വീട്ടില്‍ രാവിലെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സ്വപ്ന സുരേഷും സംഘവും വിദേശത്തു നിന്നും കൊണ്ടുവരുന്ന സ്വർണ്ണം നന്ദഗോപാൽ വാങ്ങിയിരുന്നതായി നേരത്തെ വിവരം ഉണ്ടായിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.