TRENDING:

ഇലന്തൂർ നരബലി കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

Last Updated:

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇലന്തൂർ നരബലി കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. രണ്ടു സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.
advertisement

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുകയെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ ഉത്തരവിൽ പറയുന്നു.

Also Read- 'മദ്യപാനമാണ് ഷാഫിയെ വഴിതെറ്റിച്ചത്, നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, ന്യായീകരിക്കുന്നില്ല': ഭാര്യ നബീസ

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളാണ്.

advertisement

Also Read- 'ഭഗവൽ സിങിനെ വധിക്കാൻ ഷാഫിയും ലൈലയും പദ്ധതിയിട്ടു'; നരബലിക്കേസിൽ പൊലീസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നപടികൾ ഇന്നും തുടരും. ഇന്നലെ ആരംഭിച്ച പോസ്റ്റ്മോർട്ടം സൂക്ഷ്മ പരിശോധന ആവശ്യമുള്ളതിനാലാണ് ഇന്നും തുടരുന്നത്. ജീർണ്ണാവസ്ഥയിലും വിവിധ കഷണങ്ങളായി മുറിച്ച രീതിയിലുമായിരുന്നു ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡിഎൻഎ പരിശോധന അടക്കം നടത്തി മൃതദേഹം ആരുടേത് എന്ന് കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തിവരുന്നുണ്ട്. ശരീര ഭാഗങ്ങളിൽ കാര്യമായ പരിക്കുകൾ ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡോക്ടർമാരുടെ പ്രധാന ശ്രമം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇലന്തൂർ നരബലി കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
Open in App
Home
Video
Impact Shorts
Web Stories