ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്ത് വലിയ തിരിച്ചടിയാണ് കോവിഡ് നൽകിയത്. ഇതിന്റെ ആഘാതത്തിൽ നിന്ന് തിരിച്ചു വരാൻ എല്ലാ ശ്രമങ്ങളും ഈ മേഖല തുടങ്ങിക്കഴിഞ്ഞു. ലഭ്യമായ പ്രോട്ടോകോൾ ഇളവുകൾ അനുസരിച്ചുള്ള പദ്ധതികൾ ഇതിനായി നടപ്പാക്കി തുടങ്ങി.
വെഡിങ് പാക്കേജുകളും, ഹണിമൂൺ പാക്കേജുകളുമാണ് ഇതിൽ പ്രധാനം. വരുന്ന ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ കൈവരുന്നതോടെ രംഗം കുറച്ചു കൂടി മെച്ചപ്പെടുമെന്ന് കൊച്ചി ബോൾഗട്ടി ഗ്രാൻഡ് ഹയത്ത് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് അനീഷ് കുട്ടൻ വിലയിരുത്തുന്നു.
advertisement
1,99,999 രൂപയാണ് ഗ്രാൻഡ് ഹയാത് കൊച്ചി വാഗ്ദാനം നൽകുന്ന 'ഗ്രാൻഡ് വെഡിങ്' പാക്കേജിന്റെ നിരക്ക്. ഇതിൽ വെൽക്കം ഡ്രിങ്ക് മുതൽ, തീം വെഡിങ് ഡെക്കോർ, വിവിധ തരം ഭക്ഷണങ്ങൾ, ഒരു രാത്രി ദമ്പതികൾക്കായി പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒരു ഗ്രാന്റ് സ്യൂട്ട്, വിവാഹ ദിവസം സൗജന്യമായി ആറുമണിക്കൂർ വരെ ഉപയോഗിക്കാവുന്ന നിലയിൽ മുറികൾ തുടങ്ങിയ ആകർഷകങ്ങളായ നിരവധി പ്രത്യേകതകൾ ഉൾക്കൊള്ളിച്ചുണ്ട്.
കൊച്ചി മാരിയറ്റ്, ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്ക് എന്നിവടങ്ങളിലെ 'ശാദി ബൈ മാരിയറ്റ്' വെഡിങ് പാക്കേജ് നിരക്ക് 1,25,000രൂപയാണ്. കൊച്ചി മാരിയറ്റിൽ ഈ വിവാഹ സീസണിൽ ആകെ 34വിവാഹങ്ങൾ നടന്നു കഴിഞ്ഞു. ചിങ്ങമാസം അവസാനിക്കുന്നതോടെ ഇത് 50 കവിയുമെന്നാണ് ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത്.
You may also like:ജോക്കോവിച്ചിനെ പുറത്താക്കിയതിന് ആരാധകരുടെ കലിപ്പ് പന്ത് കൊണ്ട ലൈൻ ജഡ്ജിനോട്; സോഷ്യൽമീഡിയയിൽ അധിക്ഷേപം [NEWS]ജീവൻ മുറുകെ പിടിച്ച് 13 മണിക്കൂർ; പ്രക്ഷുബ്ധമായ കടലിൽ തുള്ളി വെള്ളം പോലും കുടിക്കാതെ മത്സ്യത്തൊഴിലാളികൾ [PHOTOS] അത്ഭുതകരം! ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു [NEWS]
കസ്റ്റമൈസ്ഡ് വിവാഹങ്ങൾക്കുള്ള ലേ മെറിഡിയനിലെ നിരക്ക് 49,999 രൂപയിൽ ആരംഭിക്കുന്നു. നിലവിൽ പുതിയ പാക്കേജിൽ മാസം 10 മുതൽ 12 വരെ വിവാഹങ്ങൾ വരെ നടന്നിരുന്നിടത്ത് ചിങ്ങമാസത്തിൽ മാത്രം ഇത് 20ന് മുകളിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവേശന സമയത്ത് കോൺടാക്റ്റ്ലെസ് ടെമ്പറേച്ചർ ചെക്ക്, പൊതു സ്ഥലങ്ങളിലെ ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസറുകൾ, ഉയർന്ന ടച്ച് പോയിൻറുകൾ പതിവായി ശുചീകരിക്കൽ എന്നിവക്ക് അതിപ്രാധാന്യം നൽകുന്നുണ്ട്.
ലൈവ് സ്റ്റേഷനുകൾ, ടേബിളുകൾ, അതിഥികൾ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവയിലും തികഞ്ഞ ശ്രദ്ധപുലർത്തുന്നുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വസ്തുക്കൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
ലഗേജുകൾ, കാറുകൾ എന്നിവ യു വി അണുനാശിനി സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നു. അതിഥികളെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും ഹോട്ടലുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൻകിട ഹോട്ടലുകൾ ഈ രംഗത്തേയ്ക്ക് എത്തുകയാണ്.
