പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടക്കണമെന്നും നിർദ്ദേശമുണ്ട്. മെഗാ ഫെസ്റ്റിവല്‍ ഷോപ്പിംഗിനും നിരോധനം ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.
advertisement
സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി; ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.38 ലക്ഷം പേര്‍ക്ക്
അതേസമയം, ഇന്ന് സംസ്ഥാനത്ത് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രാജ്യസഭ തെരഞ്ഞെടുപ്പ് | ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് എ വിജയരാഘവൻ
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി ഒ സി ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി.