നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം.
Also Read-കണ്ണൂരിൽ ട്രെയിനിനുനേരെ കല്ലേറ്; പന്ത്രണ്ടുകാരിയുടെ തലയ്ക്ക് പരിക്കേറ്റു
ഞായറാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിലായി തെരുവു നായയുടെ ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. നാല് കുട്ടികളടക്കമാണ് ഏഴ് പേര്‍ക്ക് ഇന്ന് തെരുവു നായയുടെ കടിയേറ്റത്. കോഴിക്കോട് നാലുപേർക്കും കണ്ണൂർ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കടിയേറ്റത്.
advertisement
Also Read-KSRTC ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; 25 പേർക്ക് പരിക്ക്; അപകടം നേര്യമംഗലത്ത്
ഇതിനിടെ തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഊര്‍ജിതമാക്കാനാണ് നീക്കം